സേതു സീതാറാം എ.എൽ.പി.എസ്./അക്ഷരവൃക്ഷം/കൊറോണ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും എന്റെ അവധിക്കാലവും

സ്കൂൾ അടച്ചപ്പോൾ എനിക്ക് വളരെ സന്തോഷമാണ് തോന്നിയത്. കൂട്ടുകാരുടെകൂടെ കളിക്കുന്നതും അച്ഛൻറെയും അമ്മയുടെയുംകൂടെ വിരുന്നുപോകുന്നതും ആയിരുന്നു എൻറെ മനസ്സ് നിറയെ. പക്ഷേ, കൊറോണ അസുഖം ലോകത്തെ തന്നെ കീഴ്പ്പെടുത്തിയപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാനുള്ള സ്വാതന്ത്രം തന്നെ ഇല്ലാതായി. ബന്ധുക്കളുടെ വീട്ടിൽ വിരുന്നു പോകാനോ കല്യാണം കൂടാനോ ടൂർ പോകാനോ എന്തിന് തൊട്ടടുത്ത വീട്ടിൽ കുട്ടികളോടൊപ്പം കളിക്കാൻപോലും കഴിയുന്നില്ല. എപ്പോഴും കൈകൾ സോപ്പിട്ട് കഴുകണമെന്നും ശുചിത്വം പാലിച്ചു വീട്ടിൽ തന്നെ ഇരിക്കണമെന്നും ടീച്ചർ പറഞ്ഞത് ഞാൻ അനുസരിക്കുകയും എൻറെ വീട്ടിലുള്ളവരോട് അങ്ങനെ തന്നെചെയ്യാൻ പറയുകയും ചെയ്തു.


എങ്കിലും ഈ കൊറോണക്കാലത്ത് ഒരുപാട് മനോഹരമായ കാഴ്ചകൾ എനിക്ക് കാണാൻ സാധിച്ചു. എത്ര തരം പക്ഷികൾ! പൂമ്പാറ്റകൾ, തുമ്പികൾ, അങ്ങെന പലതും. ഇവയൊക്കെ ഇത്രയുംകാലം എവിടെയായിരുന്നു?. മനുഷ്യരെ പേടിച്ചു ഒളിച്ചു നിന്നതായിരുന്നോ അവയെല്ലാം ? പ്രകൃതി മറ്റുള്ള ജീവികൾക്ക് കൂടിയുള്ളതാണെന്ന് മനുഷ്യനെ ഓർമ്മിപ്പിക്കാൻ വേണ്ടിയായിരിക്കും ഈ കൊറോണകാലം വന്നത്. എൻറെ കുടുംബത്തോടൊപ്പം രസകരമായ കളികൾ കളിക്കാനുള്ള ഭാഗ്യവും എനിക്ക് ലഭിച്ചു. അച്ഛനും മുത്തശ്ശിയുമൊക്കെ അവരുടെ കുട്ടിക്കാലത്തെ കഥകൾ പറഞ്ഞുതന്നു. കൊറോണ എന്ന മഹാരോഗം ലോകം മുഴുവൻ വ്യാപിക്കുമ്പോൾ നമുക്ക് ഒത്തൊരുമയോടെ അതിനെ നേരിടാൻ കഴിയണം. ഈ മഹാമാരി ലോകത്തിനു തന്നെ ഇല്ലാതാവാൻ ഞാനെന്നും ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്.

 

അനുക്ഷേതൃ്
3 A OR 5 എ സേതുസീതാറാം എ.എൽ.പി. സ്കൂൾ
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം