ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/പ്രതിരോധിക്കാം നമുക്കീ കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധിക്കാം നമുക്കീ കൊറോണയെ

നമ്മുടെ ഈ ചുറ്റുപാടിൽ നാം ആർജ്ജിക്കേണ്ട ഒരു ഘടകമാണ് രോഗ പ്രതിരോധ ശേഷി. 2019 ൽ ചൈനയിലെ വുഹാനിൽ നിന്ന് പുറപ്പെട്ട് ഇപ്പോൾ ലോകമെമ്പാടുമുള്ള മനുഷ്യരെ ഭീതിയിലാഴ്‍ത്തിക്കൊണ്ട് താണ്ഢവമാടുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ് അഥവാ കോവിഡ്-19. ഈ മഹാമാരിയെ ശുചിത്വമെന്ന പടച്ചട്ട അണിഞ്ഞ് നമുക്ക് അതിജീവിക്കാം. "അതിജീവനം അതിപ്രധാനം". നമ്മുടെ ഒരു ചെറിയ അശ്രദ്ധ മൂലം പടരുന്ന ഈ മഹാമാരിയെ അതീവ ജാഗ്രതയോടെ വേണം നേരിടാൻ. കേരളം ഇന്ന് ലോക് ഡൗണിലൂടെ കടന്നു പോകുമ്പോൾ നമ്മൾ വീട്ടിലായിരുന്നു കൊണ്ട് സാമൂഹ്യ വ്യാപനം തടഞ്ഞ് നമ്മുടെയും മറ്റുള്ളവരുടെയും ജീവൻ സംരൿഷിക്കാം. നമുക്കും നമ്മുടെ നാടിനും വേണ്ടി ലോക് ഡൗൺ കാലഘട്ടത്തിൽ എല്ലാ ജനങ്ങൾക്കും അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന, സാമൂഹ്യ സുരൿഷ മുൻ നിറുത്തി നിർദ്ദേശങ്ങളും തീരുമാനങ്ങളും കൈക്കൊള്ളുന്ന സർക്കാർ സംവിധാലങ്ങൾക്കു് നന്ദി അർപ്പിക്കാം.ആരോഗ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെയും സുരൿഷിതത്വം ഉറപ്പാക്കുന്നതിനായി പ്വ്രവർത്തിക്കുന്ന പോലീസ് വകുപ്പിന്റെയും നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിക്കുകയും അനുസരിക്കുകയും ചെയ്യാം. ആത്‍മവിശ്വാസത്തോടും ജാഗ്രതയോടും കൂടി കടന്നു പോകേണ്ട ഈ കാലഘട്ടത്തിൽ ശുചിത്വ ശീലങ്ങൾ നാം മറക്കാതിരിക്കുക ശുചിത്വ മാർഗത്തിലൂടെ മാത്രമേ നമുക്കീ കൊറോണയെ തുരത്താനാകൂ. പ്രതിരോധിക്കാം, അതിജീവിക്കാം. കൊറോണയെന്ന മഹാമാരിയെ ഒരുമയായ് നിന്ന് തോൽപിക്കാം.

അമീഷ എയ്‍ഞജൽ ബി.വി.
ഒൻപത്-ഡി. ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം