എ.എം.എൽ.പി.എസ് എടപ്പുലം/അക്ഷരവൃക്ഷം/പക്ഷികളുടെ രാജാവ്

21:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48511 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പക്ഷികളുടെ രാജാവ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പക്ഷികളുടെ രാജാവ്
             കാട്ടിലെ പക്ഷികളെല്ലാം കൂടി ചേർന്ന് ഒരിക്കൽ ഒരു ഒരു സമ്മേളനം നടത്തി. മൃഗങ്ങൾക്ക് സിംഹം എന്നപോലെ തങ്ങൾക്കും ഒരു രാജാവ് വേണം അതു ചർച്ചചെയ്യാനായിരുന്നു അവർ ഒത്തുകൂടിയത് രാജാവിനെ തിരഞ്ഞെടുക്കുന്ന ചുമതല അവർ കാട്ടിലെ ദേവതയെ ഏൽപ്പിച്ചു തുടർന്ന് തിരഞ്ഞെടുപ്പിന് ഒരു ദിവസം നിശ്ചയിച്ചു അവർ പിരിഞ്ഞു ദേവത യാകട്ടെ കാട്ടിലെ  ഓരോ പക്ഷികളെയും . കണ്ട് പക്ഷി രാജനെ  തിരഞ്ഞെടുക്കുന്ന വിവരം ധരിപ്പിച്ച് പ്രസ്തുത ദിവസം രാവിലെ തന്നെ  കാനന മധ്യത്തിലുള്ള പൊയ്കയിൽ എത്തണമെന്ന് അവരെ ഓർമ്മിപ്പിച്ചു ദിവസങ്ങൾ കടന്നു പോയി  സ്ഥാന മോഹികളായ പക്ഷികൾ ഒരുക്കം തുടങ്ങി അവർ തങ്ങളുടെ തൂവലുകൾ കൾ എണ്ണയിട്ടു മിനുക്കാനും ചന്തംകൂട്ടാ നും തുടങ്ങി കൂട്ടത്തിൽ ഒരു കാക്കയ്ക്ക് രാജാവാകാൻ വലിയ  മോഹം തോന്നി അവൻ അതിനുള്ള വഴി ആലോചിച്ചു തൻറെ നിറമാണ്  പ്രധാന തടസ്സമെന്ന്  അവനു തോന്നി തൻറെ കറുത്ത ശരീരത്തിന് അഴകു പോര. അതിൻറെ വർണ്ണ ഭംഗി കൂട്ടണം അതിനായി അവൻ മറ്റു പക്ഷികളുടെ വിവിധ വർണ്ണത്തിലുള്ള തൂവലുകൾ അവൾ രഹസ്യമായി ശേഖരിച്ചു തുടങ്ങി കാട്ടിൽ എത്ര പക്ഷികളാണ് ആണ് അവയുടെ തൂവലുകൾക്ക്  എന്തെന്തു  നിറഭേദങ്ങൾ ആണ് വെള്ള പ്രാവിൻറെ വെൻ തൂവലും  പച്ച പ്രാവിൻറെ ഇളംപച്ച തൂവലും അവൻ ശേഖരിച്ചു വച്ചു മരംകൊത്തിയുടെ ചുവപ്പു തൂവലും പൊൻമയുടെ  തിളങ്ങുന്ന  നീല തൂവലും അവൻ കണ്ടെടുത്തു വച്ചു പിന്നെ മഞ്ഞ നിറത്തിലും  മറ്റ് അപൂർവ്വ നിറങ്ങളിലുമുള്ള തൂവലുകളും അവൻറെ ശേഖരത്തിൽ പെട്ടു കിട്ടാവുന്നിടത്തോളം മയിൽപീലി കളും  കാക്ക കരുതി വച്ചു ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയായപ്പോഴേക്കും  തിരഞ്ഞെടുപ്പിനുള്ള  ദിവസവും വന്നെത്തി കാക്ക താൻ സൂക്ഷിച്ചിരുന്ന  തൂവലുകൾ എല്ലാം  തൻറെ ചിറകുകൾ ക്കിടയിൽ ഭദ്രമായി ആയി തിരുകി വെച്ചു നാനാ വർണ്ണങ്ങളിലുള്ള  തൂവലുകൾ ഉള്ള ഒരു പക്ഷി ഒറ്റനോട്ടത്തിൽ കാക്കയെ കണ്ടാൽ ഇപ്പോൾ അങ്ങനെയേ തോന്നൂ അവനു തന്നെ അഭിമാനം തോന്നി ശേഷിച്ച മയിൽപ്പീലികൾ വാലിൻ ഡേ ഭാഗത്തു ചേർത്തു വച്ചപ്പോൾ  അവൻറെ ഒരുക്കം പൂർത്തിയായി കാടിൻറെ മധ്യത്തിൽ പൊയ്കയിൽ അരികിൽ പക്ഷികളെല്ലാം ഹാജരായി അവർ വനദേവതയെ വണങ്ങി തങ്ങളുടെ സ്ഥാനത്ത് ഉപവിഷ്ട രായി രാജാവിനെ തിരഞ്ഞെടുക്കാൻ  സമയമായി വനദേവത ഓരോ പക്ഷിയെയും സസൂക്ഷ്മം നിരീക്ഷിച്ചു ഒടുവിൽ ദേവതയുടെ കണ്ണ് കാക്കയിൽ പതിച്ചു ആ ബഹുവർണ്ണ പക്ഷിയെ കണ്ട് അവർ അത്ഭുതം കൂറി ആ സുന്ദരൻ പക്ഷിയെ താൻ രാജാവായി തിരഞ്ഞെടുക്കുന്ന തായി ദേവത പ്രഖ്യാപിച്ചു എല്ലാപേരുംകൈയടിച്ചു പാസാക്കി എന്നാൽ  ഒരു പ്രാവിന് എന്തോ സംശയം തോന്നി ഇങ്ങനെയൊരു  പക്ഷിയെ ഇതിനുമുമ്പ്  കണ്ടിട്ടില്ലല്ലോ അവൻ കാക്കയുടെ സമീപത്തേക്കു പറന്നുവന്നു ഒരു തൂവൽ കൊത്തിയെടുത്തു കാക്ക കുതറിമാറി പ്രാവ് വിട്ടില്ല  മറ്റൊരു തൂവൽ കൂടി കൊത്തി മാറ്റി  അപ്പോഴാണ് മറ്റു പക്ഷികൾക്കും കാക്കയുടെ ചതി  മനസ്സിലായത് അവർ അവൻറെ ചുറ്റുംകൂടി . വെച്ചു കെട്ട് പുറത്തായതോടെ പക്ഷികൾ കാക്കയെ നന്നായി കൈകാര്യം ചെയ്തു അവനെ കാട്ടിൽ  നിന്നു തന്നെ പുറത്താക്കി അങ്ങനെയാണത്രേ  അവൻ നാട്ടിലെത്തിയത്. അങ്ങനെ കാക്കയുടെ ചതി കാരണംരാജാവിനെ തിരഞ്ഞെടുക്കാതെ അന്നത്തെ യോഗം പിരിഞ്ഞു പക്ഷികൾ ഇപ്പോഴും ഒരു രാജാവിനെ കൂടാതെ കഴിയുകയാണ്. പാവങ്ങൾ.!
ഹിബഫാത്തിമ .കെ
3 എ.എം.എൽ.പി.എസ് എടപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ