Schoolwiki സംരംഭത്തിൽ നിന്ന്
രോഗശാന്തി
അഹങ്കാരം മൂത്ത്, അന്ധരായി തീർന്ന
മാനവരാശിക്കുമേൽ മഹാമാരിയായി പെയ്തിറങ്ങി കൊറോണ.....
സമ്പന്നനെന്നോ ദരിദ്രനെന്നോ വിവേചനമില്ല.....രാഷ്ട്രീയ മത വിദ്വേഷങ്ങളില്ല,
എല്ലാവരും ഒന്നായി പൊരുതി ജയിക്കണമീ കൊറോണയെ എന്ന ചിന്ത മാത്രം.
വീടുകൾ ശാന്തമായി പൊടിയില്ല പുകയില്ല എങ്ങും ശുദ്ധവായു മാത്രം.
എങ്കിലും മനുഷ്യന്റെ പരിമിതികൾ എങ്ങും എവിടെയും ചോദ്യചിഹ്നമായി!
ഇനി നാം എന്തുചെയ്യും എങ്ങനെ രക്ഷ നേടും, നല്ലൊരു നാളെ സ്വപ്നം കണ്ടു
നാം എല്ലാവരും ഒറ്റക്കെട്ടായി പൊരുതുക ഈ മഹാവിപത്തിനെതിരെ,
ഭരണകൂടവും ഭരണകർത്താക്കളും അനുശാസിക്കുംവിധം.
പരിസര ശുചിത്വം പാലിക്കുക, അകലം പാലിക്കുക, ദേഹശുദ്ധി വരുത്തുക,
ഇടക്കിടെ കൈ കഴുകുക,മുഖാവരണം ധരിക്കുക, സ്വയം നിയന്ത്രിച്ചു മുന്നേറുക.....
നല്ലൊരു നാളേക്കായി നല്ലൊരു ഭാവിക്കായി
തുടച്ചു നീക്കീടാം നമുക്കീ വിപത്തിനെ
ഒരുമയായി ഒറ്റക്കെട്ടായി തുടച്ചു നീക്കീടാം ഈ മഹാമാരിയെ......
|