ജി.എൽ.പി.എസ്. വളമംഗലം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
21:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18226 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 2 }} ഇതെന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

ഇതെന്റെ കുഞ്ഞു കൂട്ടുകാർക്കു വേണ്ടിയാണ് ,കാരണം ശുചിത്വത്തത്തെ കുറിച്ച് എനിക്ക് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ അറിയൂ .ശരിക്കും എന്താണ് ശുചിത്വം ?നാമും നമ്മുടെ വീടും ശുചിയായിരിക്കുക എന്നതാണോ?തീർച്ചയായും അല്ല. ശുചിത്വം മുഴുവനാവണമെങ്കിൽ തീർച്ചയായും നമ്മുടെ നാടും വൃത്തിയായിരിക്കണം .അങ്ങനെയല്ലായിരുന്നെങ്കിൽ ഒരിക്കലും നമ്മുടെ നാട്ടിൽ തക്കാളി പനി ,എലിപ്പനി ,കുരങ്ങുപനി ,പന്നിപ്പനി പോലെയുള്ള മൃഗങ്ങളുടെയും പഴങ്ങളുടെയും പേരുള്ള പലവിധ പകർച്ചവ്യാധികളിങ്ങനെ പടർന്നു പിടിക്കില്ലായിരുന്നു .അപ്പൊ തീർച്ചയായും നാട് കൂടി വൃത്തിയാവുമ്പോഴാണ് ശുചിത്വം മുഴുവനാവുന്നത് .നാം വൃത്തിയായിരിക്കുമ്പോൾ ഇത്തരം പകർച്ച വ്യാധികൾ നമ്മെ എളുപ്പം ബാധിക്കില്ലായിരിക്കും ,പക്ഷെ അപ്പോഴും നാം അതിൽ നിന്നും സുരക്ഷിതമാവുന്നില്ല .പകർച്ച വ്യാധികളിൽ നിന്നും നമുക്ക് മുക്തമാവണമെങ്കിൽ നമ്മുടെ ചുറ്റുപാടും നാടും നഗരവും വൃത്തിയായിരിക്കണം .വൃത്തിയുള്ളിടത്തെ ആരോഗ്യമുള്ളൂ .നമ്മുടെ വീടിനെ വൃത്തിയാക്കുമ്പോൾ നമ്മുടെ നാടും വൃത്തിയായിരിക്കാൻ നമുക്ക് ശ്രദ്ധിക്കാം .ആരോഗ്യ കേരളത്തിനായി നമുക്ക് കൈ കോർക്കാം .......

അഭിനവ്.കെ
4 A ജി.എൽ.പി.എസ് .വളമംഗലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം