പിടിച്ചുകെട്ടും നിന്നെ ഞങ്ങൾ
പഠിപ്പുമുടക്കും കോവിഡിനെ
അപകടകാരി നീ എന്നറിയാം
ഒറ്റകെട്ടായി പിടിച്ചു കെട്ടും
പച്ചപിടിച്ചെൻ അച്ഛൻ ജീവിതം
തച്ചുടച്ചു കളഞ്ഞു നീ
ഒത്തിരി സ്വപ്നം മാനവ സ്വപ്നം
തച്ചുടച്ചു കളഞ്ഞു നീ
എങ്കിലും അങ്ങനെ പിന്മാറില്ല
പിടിച്ചുകെട്ടും നിന്നെ ഞങ്ങൾ
അക്രമകാരി വൈറസ് നിന്നെ
ശുചിത്വത്തോടെ അതിജീവിക്കും.