ഗവ. എൽ പി എസ് മണലകം/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി

ചൈനയിൽനിന്നും കടന്നുവന്നൊരു മഹാമാരിയല്ലോ
ഇന്ന്,നമ്മുടെ നാട് ചെറുത്തുനിൽക്കാൻ പരിചയെടുക്കുന്നു
സ്‌കൂളടച്ചു, കളിക്കളങ്ങൾ ഒഴിഞ്ഞുകിടക്കുന്നു
കൂട്ടുകാരും മിണ്ടുന്നില്ല ഓടിയൊളിക്കുന്നു
ആരുമാരും കൂട്ടില്ലാതെ വീട്ടിലിരിക്കുമ്പോൾ
പേടിയോടെ എന്നുമെന്നും വാർത്തകൾ കേൾക്കുമ്പോൾ
നല്ലൊരു നാട് വന്നണയുമെന്നമ്മ പറയുന്നു ഈ
മഹാമാരി പോയീടുമെന്നെന്നമ്മ പറയുന്നു.
 

ശിഖാവിഷ്ണു
1 എ ഗവ. എൽ പി എസ് മണലകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത