സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/പരിസ്ഥിതി , ശുചിത്വം , രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി , ശുചിത്വം , രോഗ പ്രതിരോധം


പ്രകൃതി അമ്മയാണ്. അമ്മയെ മാനഭംഗപ്പെടുത്തരുത്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. പരിസ്ഥിതി സംരക്ഷണത്തിൻറെ പ്രാധാന്യത്തെക്കുറിച്ച് ഓർമിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ അഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം തുടങ്ങുന്നത്.

എല്ലാ മനുഷ്യർക്കും ശുദ്ധവായുവും ശുദ്ധജലവും ജൈവവൈവിധ്യത്തിൻറെ ആനുകൂല്യങ്ങളും അനുഭവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്ന സങ്കൽപമാണ് ലോക പരിസ്ഥിതി ദിനത്തിൻറെ കാതൽ. പ്രതീക്ഷ കൈവിടാതെ മലിനീകരണത്തിന് എതിരേയും വനനശീകരണത്തിന് എതിരേയും പ്രവർത്തിക്കുകയാണ്. പരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കാനുള്ള ഒരു മാർഗം. ഭൂമിയെ സുരക്ഷിതവും ഭദ്രമായ ഒരു ആവാസകേന്ദ്രമായി നിലനിർത്തുകയും സുഖദവും ശീതളവും ആയ ഒരു ഹരിത കേന്ദ്രമായി അടുത്ത തലമുറക്ക് കൈമാറുകയും ചെയ്യേണ്ടത് ആവശ്യമാണ്. നഗരങ്ങൾ എല്ലാം മലിനീകരണത്തിൻറെ മാരക ഫലങ്ങൾ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. കൂടുതൽ ആളുകൾ നഗരങ്ങളിൽ താമസിക്കുന്നത് കുടിവെള്ളത്തിനും, ശുചീകരണത്തിനും പ്രശ്നങ്ങളുണ്ടാക്കുന്നു അതോടൊപ്പം ആരോഗ്യപ്രശ്നം ഏറി വരികയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കാൻ ശേഷിയുള്ള മാരക രോകങ്ങൾ പടർന്നുപിടിക്കുന്നു.

സാമൂഹ്യവും, സാംസ്കാരികവും, സാമ്പത്തികവും ആയ പുരോഗതിക്ക് വികസനം അനുവാര്യമാണ്. ഈ വികസനപ്രക്രിയ പലപ്പോഴും പരിസ്ഥിതിയെ ദോഷകരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പരിസ്ഥിതി സംരക്ഷണത്തെ കഴിയുന്നത്ര ദോഷകരമായി ബാധിക്കാത്ത വിധത്തിൽ ആയിരിക്കണം വികസനം നടപ്പിലാക്കേണ്ടത്. ജലമലിനീകരണം ഖരമാലിന്യത്തിൻറെ നിർമാർജന പ്രശ്നങ്ങൾ മണ്ണിടിച്ചിൽ,മണ്ണൊലിപ്പ്,അതിവൃഷ്ടി,വരൾച്ച,പുഴമണ്ണ്ഖനനം,വ്യവസായവൽക്കരണം മൂലമുണ്ടാകുന്ന അന്തരീക്ഷ മലിനീകരണം,വർണ്ണമഴ, ഭൂമികുലുക്കം തുടങ്ങി ഒട്ടേറെ പ്രശ്നങ്ങൾ പരിസ്ഥിതി സംരക്ഷണത്തെ പ്രതികൂലമായി ബാധിക്കുന്നു.

നമുക്ക് ചുറ്റുമുള്ള രോഗങ്ങൾ നാം തന്നെ വരുത്തിവച്ചതാണ്. അതിനു കാരണം പരിസര ശുചിത്വം ഇല്ലായ്മയാണ്. നാം ജീവിക്കുന്ന പരിസരം വൃത്തിയാക്കേണ്ട ചുമതല നമുക്ക് തന്നെ ആണ്. അതിനാൽ നമുക്ക് വരുന്ന രോഗങ്ങളുടെ പൂർണ്ണ ചുമതല നമുക്ക് തന്നെ ആണ്. അതിനാൽ ആ രോഗങ്ങളെ പരിസര ശുചിത്വത്തിലൂടെയും, വ്യക്തി ശുചിത്വത്തിലൂടെയും മാത്രമേ നേരിടാനാവു. ഇപ്പോൾ നാം നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ രോഗം അല്ലെങ്കിൽ പ്രശ്നം “കൊറോണ” വൈറസ് ആണ്. അതിന് പ്രത്യേക വാക്സിൻ നാം കണ്ടെത്തിയിട്ടില്ല. എന്നാൽ നാം ചെയ്യേണ്ടത് വ്യക്തിശുചിത്വവും പരിസര ശുചിത്വവും മാത്രമാണ്. അതുമാത്രമല്ല നല്ല ഭക്ഷണങ്ങൾ കഴിക്കാൻ നാം ശ്രമിക്കണം. നല്ല ഭക്ഷണത്തിലൂടെ നമുക്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാം. ഇന്നത്തെ പുതുതലമുറയുടെ ട്രെൻറ് ആയ ഫാസ്റ്റ് ഫുഡിനെ എന്നെന്നേക്കുമായി ഉപേക്ഷിക്കാം. അങ്ങനെയും നമുക്ക് രോഗങ്ങളെ പ്രതിരോധിക്കാം.

നമ്മുടെ ആയുസ്സ് നിശ്ചയിക്കുന്നതിൽപ്പോലും പലപ്പോഴും നമ്മുടെ പരിസരവും, പരിസരശുചിത്വവും, രോഗപ്രതിരോധശേഷിയും ആണ്. അതിനാൽ ഈ ലോക്ക്ഡൗൺ കാലത്ത് നമുക്ക് പരിസര ശുചിത്വത്തിന് പ്രാധാന്യം നൽകി കൊറോണയേയും മറ്റ് രോഗങ്ങളേയും പ്രതിരോധിക്കാം.

മാരിയത്ത് സെബാസ്റ്റ്യൻ
9 G സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം