ജിഎൽ.പി.എസ്, പനയറ/അക്ഷരവൃക്ഷം/അപ്പുവിന്റെ മുത്തശ്ശി
അപ്പുവിന്റെ മുത്തശ്ശി
അപ്പു മുത്തശ്ശിയെ തന്റെ വീട്ടിലേക്കു വിളിക്കാൻ പോവുകയാണ്. അച്ഛനോടൊപ്പം കാറിലിരിക്കുമ്പോൾ കഴിഞ്ഞതും, ഇൻജെക്ഷൻ, മരുന്നുകൾ ഹോ...അവൻ ഇരുകൈകളിലും മാറിമാറി നോക്കി. കുത്തിവച്ച പാടുകൾ. നഴ്‌സ് കുത്തിവയ്ക്കാൻ വരുമ്പോൾ അവൻ കൈ വലിക്കും. 'അമ്മ അവന്റെ കൈ പിടിച്ചു വച്ച് കൊടുക്കും. നഴ്‌സ് കുത്തിവയ്ക്കുമ്പോൾ അവൻ ഉറക്കെ കരയും. അപ്പോൾ നേഴ്സ് പറയും മോന്റെ അസുഖം ഉടൻ ഭേദമാകും. അവന്റെ മനസ്സ് മുത്തശ്ശിയുടെ അടുക്കലെത്തി. പണ്ട് മുത്തശ്ശിക്കൊപ്പം താമസിക്കുമ്പോൾ അവനു മുത്തശ്ശിയെ ഒട്ടും ഇഷ്ടമല്ലായിരുന്നു. രാവിലെ എഴുന്നേൽക്കണം, പല്ലു തേക്കണം, കുളിച്ചിട്ടു പ്രഭാത ഭക്ഷണം കഴിക്കണം, നഖങ്ങൾ വെട്ടണം, എല്ലാ കറികളും കൂട്ടി ആഹാരം കഴിക്കണം, വെളിയിൽ പോയാൽ അകത്തേക്ക് കയറുമ്പോൾ കൈകാലുകൾ കഴുകണം അങ്ങനെ കുറേ ചിട്ടകളുണ്ട് മുത്തശ്ശിക്ക് . അച്ഛന് സ്ഥലം മാറ്റം ലഭിച്ചപ്പോൾ നഗരത്തിൽ താമസമായി. ജോലിത്തിരക്കിൽ അച്ഛനും അമ്മയ്ക്കും അപ്പുവിനെ നോക്കാൻ സമയമില്ലാതായി. അപ്പുവിന് വൃത്തിയിൽ ഒരു ശ്രദ്ധയും ഇല്ലാതായി. അങ്ങനെ അപ്പു ആശുപത്രിയിൽ ആയി. അച്ഛന്റെ കാറിന്റെ ഹോൺ കേട്ടപ്പോൾ അപ്പു ചിന്തയിൽ നിന്നുണർന്നു. ഹായ് ! മുത്തശ്ശിയുടെ വീടെത്തിയിരിക്കുന്നു. അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. അതാ മുത്തശ്ശി ഇറങ്ങി വരുന്നു. പണ്ടത്തേക്കാൾ പ്രായമായി മുത്തശ്ശിക്ക്. മുത്തശ്ശിയെ കണ്ടു അപ്പു ഓടിച്ചെന്നു കെട്ടിപ്പിടിച്ചു ഉമ്മ വച്ചു. "അയ്യോ ! മോനെ ഇത് എന്തൊരു കോലമാണ്....നിന്റെ അസുഖമൊക്കെ മാറിയോ?” "മാറി മുത്തശ്ശി. മുത്തശ്ശി ഞങ്ങളോടൊപ്പം വരുമോ? ഞാൻ മുത്തശ്ശി പറയുന്നതെല്ലാം അനുസരിക്കാം. വീട്ടിൽ വയ്ക്കുന്ന കറികളെല്ലാം കഴിക്കാം, വൃത്തിയിൽ ശ്രദ്ധിക്കാം, നല്ല കുട്ടിയാവാം...” "മുത്തശ്ശിക്ക് സന്തോഷമായി മോനെ..” മുത്തശ്ശി അപ്പുവിനെ കെട്ടിപ്പിടിച്ചുമ്മവച്ചു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനതപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനതപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനതപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനതപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ