ജി യു പി എസ് അന്നമനട/അക്ഷരവൃക്ഷം/ പരിസ്ഥിതി
പരിസ്ഥിതി
ഹായ് കൂട്ടുകാരെ ഞാനാണ് പരിസ്ഥിതി, എന്നെ നിങ്ങൾ കണ്ടിട്ടുണ്ടോ നിറയെ പച്ചപ്പും ഭംഗിയുമുള്ള എന്നെ കാണാൻ എത്ര ആളുകളാണ് ഇവിടെ വരാറുള്ളത്എന്ന് അറിയാമോ, നിറയെ പുഴകളും, കായലുകളും, മലകളും, പച്ച പാടങ്ങളും ഉള്ള എന്നെ കവികൾ വാനോളം പാടിപ്പുകഴ്തകാറുണ്ട്. നല്ല ഭംഗിയുള്ള വെള്ളച്ചാട്ടം കാണാൻ ധാരാളം ആളുകൾ എത്ര എത്ര സ്ഥലങ്ങളിൽ നിന്നാണ് വരുന്നത് എന്ന് അറിയാമോ. എന്നാൽ ഇന്ന് അങ്ങനെയല്ല മനുഷ്യൻ അവന്റെ ആർത്തിയും ധൂർത്തു അഹങ്കാരവും കാരണം ഞാൻ അനുദിനം നശിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യം അവർ എന്റെ മലകളും, കുന്നുകളും ഇടിച്ചു നിരത്തി കെട്ടിടങ്ങൾ പണിതു പിന്നെ മനോഹരമായ വെള്ളച്ചാട്ടങ്ങൾ തടഞ്ഞുനിർത്തി ഡാമുകൾ പണിതു, കായലുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിഞ്ഞ് മനോഹരമായ പുഴയെ മലിനമാക്കി എന്നിലുള്ള ഫലഭൂയിഷ്ഠമായ മധുരമുള്ള പഴങ്ങൾ ഉണ്ടാക്കുന്ന മരങ്ങൾ വെട്ടി അവർ മനോഹരങ്ങളായ വീടുകൾ ഉണ്ടാക്കി. എന്തിനേറെ പറയുന്നു മനുഷ്യർ എന്ന മഹാവിപത്ത് അനുദിനം എന്നെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എല്ലാ കാലങ്ങളിലും അവർക്ക് കഴിക്കുവാൻ ഉള്ള ഭക്ഷ്യ ഫലങ്ങൾ ഞാൻ കൊടുക്കുന്നുണ്ട്. എന്നാൽ മനുഷ്യർ അതൊക്കെ അന്യദേശ കാർക്ക് വിറ്റ് കൃത്രിമ പദാർഥങ്ങൾ അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ വാങ്ങിക്കഴിച്ചു രോഗങ്ങൾ വാരി കൂട്ടുന്നു.എന്നാൽ ഇതിനുള്ള മറുപടി ഞാൻ തിരിച്ചു കൊടുക്കുന്നുണ്ട്. ക്യാൻസർ, ഡെങ്കിപ്പനി ആമാശയ രോഗങ്ങൾ, നിപ്പ ഇപ്പോളിതാ പുതിയ ഒരു രോഗവും കൊറോണ അഥവാ കോവിഡ് 19 ഈ മഹാമാരിയിൽ നിന്ന് കരകയറാൻ നമുക്ക് ഏവർക്കും ഒരുമിച്ച് നിന്ന് കൂടെ എന്നെ നിങ്ങൾ ഇത്രയും സന്തോഷിപ്പിക്കുന്ന അത്രയും ഞാൻ നിങ്ങളെ സംരക്ഷിക്കും. ഇപ്പോൾ ഞാൻ സുന്ദരിയായി വാഹനങ്ങളുടെ പുകയില കൃത്രിമ ഭക്ഷണസാധനങ്ങളിൽ ചപ്പുചവറുകൾ വലിച്ചെറിയാൻ ആരും വരുന്നില്ല അതുപോലെ എന്നും നിങ്ങൾക്ക് എന്നെ സംരക്ഷിച്ചു കൂടെ എല്ലാവരും എന്റെ കൂടെ നിൽക്കില്ല
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃിശൂ൪ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃിശൂ൪ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃിശൂ൪ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃിശൂ൪ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ