Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്-19 ഒരു വെല്ലുവിളി
ലോകത്തെ കിടിലം കൊള്ളിച്ചുകൊണ്ടിരിക്കുന്ന കോവിഡ്-19 അഥവാ കൊറോണാ വൈറസ് ഡിസീസ് ഒരു മഹാമാരിയായി ലോകാരോഗ്യസംഘടന പ്രാഖ്യാപിച്ചിരിക്കുകയാണ്. വ്യത്യസ്ത രാജ്യങ്ങളിൽ പല പേരുകളിൽ വൈറസ് അറിയപ്പെടുന്നതുമൂലമുള്ള ആശയക്കുഴപ്പം ഒഴിവാക്കാനാണ് കോവിഡ്-19 എന്ന് ഇൗ രോഗത്തിന് പേര് നൽകിയിരിക്കുന്നത്. പുതുതായി കണ്ടുപിടിച്ച വൈറസ് എന്ന നിലയ്ക്ക് നോവൽ കൊറോണ വൈറസ് എന്നും ഇതിനെ പറയാം.
ചൈനയിലെ വുഹാനിൽനിന്നും പൊട്ടിപുറപ്പെട്ട ഇൗ രോഗം ഒരു ലോകമഹായുദ്ധത്തിനു സമാനമായ കെടുതികളിലേക്ക് നമ്മെകൊണ്ടെത്തിച്ചിരിക്കുന്നു. ഇന്നത്തെ കണക്കനുസരിച്ച് 21 ലക്ഷം പേർ ഇൗ വൈറസിന്റെ പിടിയിൽ അകപ്പെടുകയും 1.5 ലക്ഷം ആൾക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. സാമൂഹ അകലവും സോപ്പുപയോഗിച്ച് കൈകഴുകലും മാത്രം ഇതിന് ഒരു പരിധിവരെ പ്രതിരോധം തീർക്കാം എന്നിരിക്കെ ജാഗ്രത പാലിക്കുവാൻ നാം വീടുകളിലേക്ക് ഒതുങ്ങി ഇൗ അവസരം നമ്മുടെ രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്ന് നമുക്കൊന്ന് നോക്കാം.
വ്യവസായം
<
നമ്മുടെ വ്യവസായ സ്ഥാപനങ്ങളെല്ലാം മാസങ്ങളായി പൂട്ടികിടക്കുന്നു. ഇൗ സ്ഥാപനങ്ങളിലെല്ലാം ഉത്പാദനം നടക്കുന്നില്ല. ത•ൂലം തൊഴിലാളികളുടെ വരുമാനം നിലക്കുന്നു. ഇൗ ഉത്പന്നങ്ങളിൽനിന്ന് നമ്മുടെ രാജ്യത്തിനു ലഭിക്കുന്ന നികുതി ഇല്ലാതാകുന്നു. രാജ്യം പുരോഗതിയിൽ പിന്നോട്ടു നീങ്ങുന്നു. തൊഴിലാളികളുടെ കൈയിൽ എത്തുന്ന പണം മാർക്കറ്റുകളിൽ എത്തുമ്പോൾ അവശ്യവസ്തുക്കളുടെ വ്യാപനത്തിൽ നികുതിയായി നമ്മുടെ രാജ്യത്തിനു കിട്ടുന്ന വരുമാനം ഇല്ലാതാകുന്നു. കൂടാതെ കുടുംബങ്ങൾ പട്ടിണിയിലാകുന്നു.
വിദ്യാഭ്യാസം
<
ലോകമാകമാനം വ്യാപിച്ചിരിക്കുന്ന ഇൗ മഹാമാരി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ എങ്ങനെ ബാധിച്ചു എന്നുനോക്കാം. ജാഗ്രതാനിർദ്ദേശങ്ങൾ പാലിക്കുന്നതിനിടയിൽ പരീക്ഷകളും, ക്ലാസ്സുകളും സമയത്ത് പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. ഇത് അടുത്ത അദ്ധ്യായന വർഷം തുടങ്ങുന്നതിന് താമസം നേരിടാം കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷകളും താറുമാറാക്കി ഗൾഫ് മേഖലകളിൽ നിന്ന് നാട്ടിൽ പ്രവേശനം നേടേണ്ട കുട്ടികൾക്ക് യഥാസമയം എത്തിച്ചേരാൻ സാധിക്കുന്നില്ല. കുട്ടികളുടെ ഫീസ് വാങ്ങി പഠിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് അവരുടെ പ്രവർത്തനങ്ങൾക്കുള്ള തുക കണ്ടെത്താനാകുന്നില്ല.
പ്രവാസികൾ
<
നമ്മുടെ നാടിന്റെ ഒരു വലിയ സാമ്പത്തിക ഉറവിടം പ്രവാസികളാണ്. യൂറോപ്യൻ നാടുകളിലും, ഗൾഫ് മേഖലയിലുമുള്ള പ്രാവാസികൾ പലരും ജോലി നഷ്ടപ്പെടുകയോ ശമ്പളം കുറയുകയോ ചെയ്യുന്നതുമൂലം തിരികെ നാട്ടിലേക്കെത്താൻ പരിശ്രമിക്കുന്നു. സാമ്പത്തിക ഉറവിടം നഷ്ടമാകുന്നതിലുപരി തൊഴിൽരഹിതർ രാജ്യത്ത് വർദ്ധിക്കുന്നുവെന്നതും നമ്മുടെ സമ്പത്ത്വ്യവസ്ഥയെ തകരാറിലാക്കുന്നു.
നിർമ്മാണ പ്രവർത്തനങ്ങൾ
സമ്പത്ത്വ്യവസ്ഥ തകരുന്നതുമൂലം നിർമ്മാണ പ്രവർത്തനങ്ങൾ കുറയുകയും മേഖലയിൽ ജോലിയചെയ്യുന്നവർക്ക് തൊഴിൽ നഷ്ടമാകുകയും ചെയ്യുന്നു.
ടൂറിസം
<
നമ്മുടെ ഒരു വരുമാന സ്രോതസ്സാണ് ടൂറിസം. ഇൗ മേഖലയുടെ തകർച്ച നമ്മുടെ വരുമാനം, തൊഴിൽ ഇവയെ കാര്യമായി ബാധിക്കും. ഹോട്ടൽ തുടങ്ങിയ അനുബന്ധമേഖലകളിലും ഇതിന്റെ പ്രത്യാഘാതം ഉണ്ടാകും.
ആരോഗ്യം
<
ആരോഗ്യമാണ് സമ്പത്ത് എന്നാണല്ലോ? ഇൗ രോഗക്കെടുതിയിൽ കൃത്യമായി മരുന്നുകഴിക്കാൻ സാധിക്കാതെ ഗൾഫ് നാടുകളിൽ കുടുങ്ങികിടക്കുന്ന രോഗികൾ, മാരകരോഗങ്ങൾമൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കുവാൻ കഴിയാത്ത രോഗികൾ, ഒാപ്പറേഷൻ തീരുമാനിച്ച് നടത്തുവാൻ കഴിയാത്ത രോഗികൾ ഇവർക്ക് ഇൗ സാഹചര്യം ആശങ്കയും പരിഭ്രാന്തിയുമുണ്ടാക്കുന്നു. ക്യാൻസർ പോലുള്ള രോഗങ്ങൾ ചികിത്സിക്കുവാൻ സജ്ജമായ യൂറോപ്യൻ രാജ്യങ്ങൾവരെയും കോവിഡിനു മുമ്പിൽ പകച്ചു നിൽക്കുന്നു. കൃത്യസമയത്ത് ചികിത്സകിട്ടാതെ മരിച്ച രോഗികളും ഇൗ കോവിഡ് കാലത്ത് നമ്മെ നൊമ്പരപ്പെടുത്തുന്നു. കൂടാതെ ആരോഗ്യപ്രവർത്തകരുടെ ആരോഗ്യം, ഡോക്ടേഴ്സ്, നേഴ്സുമാർ, ശുചീകരണ പ്രവർത്തകർ എല്ലാവരും കോവിഡ് ഭീഷണിയിലാണ്. ഇൗ വൈറസിന് മരുന്ന് കണ്ടുപിടിക്കുക എന്നതാണ് ലോകത്തിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി.
ഏതു മേഖലയിലും തകർച്ച പ്രതീക്ഷിക്കുന്ന ഇൗ അവസരത്തിലും ഇൗ തകർച്ചയെ അതിജീവിക്കുന്ന ചില പ്രസ്ഥാനങ്ങളുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഒരു പരിധിവരെ ഇൗ കോവിഡിനെതിരെ പോരാടുവാൻ കരുത്തുനൽകുന്നതോടൊപ്പം ജനങ്ങളെ ജാഗരൂകരാക്കാനും സാധിക്കുന്നു.
|