ഗവ. യു പി എസ് ചെറുവയ്ക്കൽ/അക്ഷരവൃക്ഷം/ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകത്തെ പിടിച്ചു കുലുക്കിയ മഹാമാരി


2019 ജനുവരിയിൽ ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ വ്യാപിച്ചത്.ഈ നൂറ്റാണ്ടിൽ ലോകത്തിനെ നടുക്കിയ ഒരു വൈറസാണ് കൊറോണ .ഈ രോഗംമൂലം ലക്ഷകണക്കിന് ആളുകൾ മരണപ്പെട്ടു.

      ഈ കോവിഡ്- 19 നമ്മുടെ ജീവിതത്തെയാകെ തകിടo മറിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഓഫീസുകളും, കടകമ്പോളങ്ങളും ,ഷോപ്പിംഗ് മാളുകളും, സിനിമാ തീയേറ്ററുകളും, ആരാധനാലയങ്ങളും വരെ അടച്ചുപൂട്ടി.മാർച്ച് 15 മുതൽ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ജനതാ കർഫ്യൂവും തുടർന്ന് രാജ്യത്തുടനീളം ലോക് ഡൗണും പ്രഖ്യാപിച്ചു.

എല്ലാവരും കഴിയുന്നതും വീടുകളിൽ തന്നെ ഇരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ രോഗ പ്രതിരോധത്തിനായി നാo മുൻകരുതലായി പാലിക്കണം .കൂടാതെ പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക, ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പിട്ട് വൃത്തിയാക്കുക എന്നി ശുചിത്വ ശീലങ്ങളും രോഗ പ്രതിരോധത്തിന് വളരെ അത്യാവശ്യമാണ്. ഇങ്ങനെ ഈ രോഗാണുവിനെ തുരത്തി ഈ വിപത്തിനെ നാം അതിജീവിക്കും.

ഇസ്ര ഫ്രാങ്ക്ളിൻ
4എ ഗവ. യു പി എസ് ചെറുവക്കൽ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം