എ.യു.പി.എസ്. തോട്ടേക്കാട്/അക്ഷരവൃക്ഷം/രോഗം ചെറുക്കാൻ വീട്ടിൽ ഒരു തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
21:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18239 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രോഗം ചെറുക്കാൻ വീട്ടിൽ ഒരു ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രോഗം ചെറുക്കാൻ വീട്ടിൽ ഒരു തോട്ടം

പണ്ടുപണ്ട് ഒരിടത്ത് ഒരു മുത്തശ്ശിയും നാല് പേരക്കുട്ടികളും താമസിച്ചിരുന്നു. മനുവും മനുവും മിടുക്കന്മാരും സമർത്ഥന്മാരും ആയിരുന്നു. എന്നാൽ നീനുവും കൊച്ചുവും ആകട്ടെ വികൃതികളും. എന്നാൽ വൃത്തിയുടെ കാര്യത്തിൽ ഇവരായിരുന്നു മിടുക്കന്മാർ. മുത്തശ്ശിക്ക് എല്ലാവരോടും തുല്യ സ്നേഹമായിരുന്നു. ഒരുദിവസം മുത്തശ്ശി അവർക്ക് നാല് പേർക്കും 50 രൂപ വീതം കൊടുത്തു. എന്നിട്ട് അവർക്ക് ഇഷ്ടമുള്ളത് വാങ്ങാനായി പറഞ്ഞു. നാലുപേർക്കും വളരെയധികം സന്തോഷമായി. കൊച്ചു മറ്റുള്ളവരോട് പറഞ്ഞു നമുക്ക് കടയിൽ പോയി ഒരുപാട് മിഠായികൾ വാങ്ങിക്കാം. അതു വേണോ നമ്മുടെ തോട്ടത്തിൽ നടാൽ വേണ്ടി കുറച്ചു വിത്തുകളും തൈകളും വാങ്ങിക്കാം. എല്ലാവരുടെയും പൈസ കൂട്ടിയാൽ 200രൂപ ആവില്ലേ നമ്മുടെ വീട്ടിൽ ഒരു ഔഷധത്തോട്ടം നിർമ്മിക്കാം. ഇതിനോട് എല്ലാവരും യോജിച്ചു മനുവും സാനുവും അടുത്തുള്ള കൃഷിഭവനിൽ പോയി വിത്തുകളും കുറെ തൈകളും വാങ്ങിച്ചു. അതിൽ വാഴത്തൈകളും മാവിൻതൈകളും ഒക്കെ ഉൾപ്പെട്ടിരുന്നു. ഇവയെല്ലാം അവർ അവരുടെ തോട്ടത്തിൽ നട്ടു. എന്നും വെള്ളവും വളവും ഒഴിച്ചുകൊടുത്തു. അവരുടെ തോട്ടം ഉഷാറായി വന്നു. ഇതുകണ്ട് അമ്മൂമ്മയ്ക്ക് വളരെ അധികം സന്തോഷം തോന്നി. ദിവസങ്ങളും വർഷങ്ങളും കടന്നു പോയി. കൊച്ചുവാണു ആ ക്കാഴ്ച ആദ്യമായി കണ്ടത്. മാവിൻതൈ പൂത്തിരിക്കുന്നു. അവൻ വീട്ടിലേക്ക് ഓടി. മുത്തശ്ശി.... മുത്തശ്ശി.... നമ്മുടെ മാവ് പൂത്തിരിക്കുന്നു.., അവരെല്ലാം സന്തോഷത്തോടെ മാവിൻചുവട്ടിൽ എത്തി അതുകണ്ട് വളരെ അധികം സന്തോഷം തോന്നി. ദിവസങ്ങൾ കടന്നുപോയി. മാമ്പഴം അവരെ നോക്കി പുഞ്ചിരിക്കുന്നു. അങ്ങനെ അവർ അവരുടെ പൂന്തോട്ടവും ഔഷധത്തോട്ടം ആയി സന്തോഷത്തോടെ ജീവിച്ചു.

വഫ
5 B [[|എ യു പി എസ് തോട്ടേക്കാട്]]
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



   സമചിഹ്നത്തിനുശേഷം ആവശ്യമായ വിവ