ഗവൺമെന്റ് ന്യൂ എൽ.പി.എസ്. വക്കം/അക്ഷരവൃക്ഷം/കോവിഡ് 19 എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19 എന്ന മഹാമാരി

ഇന്ന് ലോകത്തെ മുഴുവൻ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മഹാവിപത്താണ് കോവിഡ് 19അഥവാ കൊറോണ. ഇതിന് വാക്‌സിനേഷൻ കണ്ടുപിടിയ്ക്കാൻ സാധിച്ചിട്ടില്ല. ഇത് മനുഷ്യരിലാകെ പടർന്നു പിടിക്കുകയാണ്. ഇത് മൂലം ഒരുപാട് പേർ മരണത്തിനു കീഴടങ്ങി. കൂടുതലും ഇത് വിനാശകാരിയാകുന്നത് കുട്ടികളിലും അറുപതു വയസ്സിനു മുകളിലുള്ളവർക്കുമാണ്. ഇതിൽ നിന്നും മുക്തി നേടാൻ കൃത്യമായ ചികിത്സയുംശുചിത്വവും ആവശ്യമാണ്. കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയിലെ വുഹാൻ നഗരത്തിലാണ്. 2019ഡിസംബറിലാണ് ഇത് വന്നു തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ ഇത് പടർന്നു. ചൈനയിൽ നിന്നും ഇത് അമേരിക്കയിലും ഇറ്റലിയിലും ഇന്തോനേഷ്യയിലും ഇന്ത്യയിലും വ്യാപിച്ചു. ലക്ഷക്കണക്കിനാളുകളാണ് ഇത് മൂലം മരണമടഞ്ഞത്. ഈ കോവിഡ്19എന്ന മഹാവിപത്തിനെ പ്രതിരോധിക്കാൻ നാം തന്നെ മുന്നിട്ടിറങ്ങണം. അതായതു നാം ശുചിത്വ ബോധമുള്ളവരാകണം. പുറത്തുള്ളവരുമായിട്ടുള്ള സമ്പർക്കം കുറയ്ക്കണം. ഇടയ്ക്കിടെ കൈകളും മുഖവും സോപ്പുപയോഗിച്ചു കഴുകണം. പുറത്ത് പോകുമ്പോൾ മാസ്ക് ധരിക്കണം. ഇടയ്ക്കിടെ വെള്ളം കുടിക്കണം. ഗവണ്മെന്റ് തരുന്ന നിർദേശങ്ങൾ കര്ശനമായി പാലിക്കണം ഓർക്കുക നാം വിചാരിച്ചാൽ മാത്രമേ ഇതിൽ നിന്ന് രക്ഷ നേടാൻ കഴിയൂ.

അൽ നൗഫിൻഷാ
3 എ ന്യൂ എൽ.പി.എസ്.വക്കം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം