ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/പ്രണയിക്കാം പ്രകൃതിയെ

Schoolwiki സംരംഭത്തിൽ നിന്ന്
21:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രണയിക്കാം പ്രകൃതിയെ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രണയിക്കാം പ്രകൃതിയെ

പ്രകൃതി ദൈവത്തിന്റെ വരദാനമാണ്, പ്രകൃതിയുടെ സംരക്ഷണം നമ്മുടെ ആവശ്യകതയും. വിവിധ തരത്തിലുള്ള മാലിന്യങ്ങളാണ് നാം അശ്രദ്ധമായി പരിസരത്തേക്ക് വലിച്ചെറിയുന്നത്. ഈ മാലിന്യങ്ങൾ മൂലം പല തരത്തിലുള്ള അസുഖങ്ങൾ മനുഷ്യരാശിക്ക് വന്നു ചേരുന്നു. വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറത്തേക്കു വമിക്കുന്ന പുക വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിനും ഇങ്ങനെ വമിക്കുന്ന വാതകങ്ങൾ കാരണമായിത്തീരുന്നു. അതുകൊണ്ട് ഇത് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. പൊതു സ്ഥലങ്ങളിൽ ഉള്ള മലമൂത്രവിസർജനം മൂലം കോളറ പോലുള്ള അസുഖങ്ങൾ ഉണ്ടാകുന്നു. ഈ അവസരത്തിൽ പൊതു ശൗചാലയങ്ങളുടെ ആവശ്യകത നാം ഓർക്കേണ്ടതാണ്. നമ്മുടെ വീടും പരിസരവും ശുചിയായി സൂക്ഷിക്കാത്തതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കൊതുകുകൾ മുട്ടയിട്ടു പെരുകുന്നു. ഈ കൊതുകുകൾ ചിക്കുൻ ഗുനിയ, മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ പരത്തുന്നു. ഈ രോഗങ്ങൾ പകരാതിരിക്കാനായി നാം നമ്മുടെ പരിസരം ശുചിയായി സൂക്ഷിക്കേണ്ടതാണ്. ഇന്ന് ലോകത്തെതന്നെ പിടിച്ചു കുലുക്കിയ ഒരു മഹാമാരി ആണ് കോവിഡ് 19. ഈ രോഗത്തിനുള്ള മരുന്ന് കണ്ടു പിടിക്കാൻ വേണ്ടി ശാസ്ത്രജ്ഞർ ഗവേഷണം നടത്തിവരികയാണ്. നിലവിൽ മരുന്നു ലഭ്യമല്ലാത്തതിനാൽ ഈ മഹാമാരിയെ തടുക്കാനുള്ള ഒരേയൊരു മാർഗം രോഗം വരാതെ നോക്കുക എന്നതാണ്. ഇതിനായി നാം കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതാണ്. ഇതിൽനിന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത്, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ചാൽ പല അസുഖങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാമെന്നുള്ളതാണ്.

കൃഷ്‌ണേന്ദു. എസ്
6.B ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം