സെന്റ് ജോർജ് മൗണ്ട് എച്ച്.എസ്. കൈപ്പട്ടൂർ/അക്ഷരവൃക്ഷം/ഞാനെന്ന ചെറുസസ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനെന്ന ചെറുസസ്യം

ഭൂമിയാം മാതാവിന്റെ മാറിൽ നിന്നും
പെട്ടെന്നൊരുനാൾ പൊട്ടി വിരിഞ്ഞു ഞാൻ
പെട്ടെന്നൊരു കാറ്റു വീശി പടുവൃക്ഷങ്ങളും
ഞാനും കാറ്റിലാടിയുലഞ്ഞു.
ആകാശമിരുളുന്നു മഴക്കാറു നിറയുന്നു
മണ്ണിൽ മാറിൽ ഒരിറ്റു മഴത്തുള്ളി വീണു
ഞാനെന്റെ അമ്മയാം ഭൂമിമാതാവിന്റെ
മാറിൽ ചവിട്ടി ആനന്ദനൃത്തമാടി
കൊടുങ്കാറ്റും പേമാരിയും ആഞ്ഞടിച്ചു.
ഭൂമിയാം മാതാവിന്റെ മക്കളാം പടുവൃക്ഷങ്ങൾ കൊടുങ്കാറ്റിൽ നിലം പതിച്ചു
ഞാനെന്ന ചെറുസസ്യവും
ഭൂമിയാം മാതാവും തനിച്ചായി.
 

ശ്രീലക്ഷ്മി എസ്
7 C സെൻറ്.ജോർജ്ജ് മൗണ്ട് ഹൈസ്ക്കൂൾ കൈപ്പട്ടൂർ
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത