സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്.തലശ്ശേരി/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം രോഗപ്രധിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14002 (സംവാദം | സംഭാവനകൾ) ('{{BoxTop1 തലക്കെട്ട്=പരിസ്ഥിതി ശുചിത്വം രോഗപ്രതിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{{BoxTop1 തലക്കെട്ട്=പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം | color= 4 }}


‌"വായുവും വെള്ളവും വനവും വന്യജീവികളെയും സംരക്ഷിക്കാനുള്ള പദ്ധതികൾ ഏതുമാവട്ടെ സത്യത്തിൽ അവ മനുഷ്യനെ സംരക്ഷിക്കാൻ ഉള്ളതാണ്" Stuwert ന്റെ വാക്കുകൾ അനുസ്മരിച്ചുകൊണ്ട് തുടങ്ങട്ടെ. 50 വർഷം മുൻപ് കേരളത്തിലുണ്ടായിരുന്ന ശുദ്ധജലസ്രോതസ്സുകളിൽ എത്ര ശതമാനം ഇന്ന് നിലവിലുണ്ട്. ബാക്കി നിൽക്കുന്ന തടാകങ്ങളുടെയും അരുവി കളുടെയും പുഴകളുടെയും തോടുകളുടെയും കുളങ്ങളുടെയും ഇന്നത്തെ സ്ഥിതി എന്താണ്? കൃത്യമായ കണക്കുകൾ ആരുടേയും കയ്യിലും കാണുകയില്ല.കഴിഞ്ഞ വർഷങ്ങളിലായി നാം നേരിട്ട പ്രകൃതി ദുരന്തങ്ങളിൽ നിന്നും നാം പാഠം ഉൾക്കൊണ്ടിട്ടില്ല. മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം പുതിയ മരം വച്ചു പിടിപ്പിക്കാൻ നമുക്ക് കഴിയണം. മലിനീകരിക്കപ്പെട്ട പുഴകളെയും തടാകങ്ങളയും നമുക്ക് ശുദ്ധീകരിക്കാൻ കഴിയണം. അന്യം നിന്നു പോകാറായ ജീവികളെ വംശഹത്യയിൽ നിന്നും സംരക്ഷിക്കണം. നമുക്ക് വായു, ജലം, പാർപ്പിടം, ഭക്ഷണം പ്രകൃതിയാണ് തരുന്നത്. അതിനെ നശിപ്പിക്കുന്നതിലൂടെ നാം സത്യത്തിൽ നമ്മളെ തന്നെയാണ് നശിപ്പിക്കുന്നത്. 1972 മുതൽ ആണ് പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത്. ‌ മഴക്കാലം വരാൻ പോവുകയാണല്ലോ. ഇടിയും മിന്നലും കാറ്റും കൂടിയുള്ള മഴ. ആ മഴക്കാലത്ത് ആണല്ലോ ഏറ്റവും കൂടുതൽ രോഗങ്ങൾ ഉണ്ടാകുന്നത്. കൊതുകു പരത്തുന്ന ഡെങ്കിപ്പനി, മലേറിയ, ചിക്കൻഗുനിയ, എലിപ്പനി തുടങ്ങിയ മാരകരോഗങ്ങള പ്രതിരോധിക്കാൻ നമുക്ക് എന്തു ചെയ്യാം. കൊതുകുകൾ ആണല്ലോ ഇതിൽ കൂടുതൽ രോഗങ്ങളും പരത്തുന്നത്. അതുകൊണ്ട് കൊതുകുകൾ മുട്ട ഇടാതിരിക്കാൻ കെട്ടിക്കിടക്കുന്ന വെള്ളം നശിപ്പിക്കാം. വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ചിരട്ടകൾ കമിഴ്ത്തി വെക്കാം. ടയറുകൾ പ്ലാസ്റ്റിക് പാത്രം കളിപ്പാട്ടം ഇവയെല്ലാംമാറ്റി വെക്കാം. ശാസ്ത്രലോകത്തെ തോൽപ്പിച്ച് covid-19 എന്ന് മഹാമാരിയും മനുഷ്യൻ മൂലം തന്നെയാണ് ഉണ്ടായത്. പരിസ്ഥിതി ശുചിത്വവും വ്യക്തി ശുചിത്വം ഇല്ലാത്തത് കാരണം ആണ് ഈ രോഗവും വന്നത്. ഇതിനെ തടയാൻ കൈ നല്ലവണ്ണം സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകണം കൂടാതെ പുറത്തു പോകുമ്പോൾ mask ഉപയോഗിക്കണം പിന്നെ sanitizer ഉപയോഗിച്ച് കൈകൾ അണുവിമുക്തം ആക്കണം.. ഇടയ്ക്കിടെ വെള്ളം കുടിക്കണം. ഗവൺമെൻറിൻറെ brake the പദ്ധതിയോടെ യോജിച്ചു ഒറ്റക്കെട്ടായി നിൽക്കാം. നമുക്ക് ഈ മഹാമാരിയെ ചെറുത്തു തോല്പിക്കാം.

നന്ദിത എസ്
7 B സേക്രഡ്ഹാർട്ട് ഗേൾസ്. എച്ച് .എസ്
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം