വി.എച്ച്.എസ്.എസ്. പനങ്ങാട്/അക്ഷരവൃക്ഷം/വിദ്യാലയം ഒരു ഓർമ്മ

20:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിദ്യാലയം ഒരു ഓർമ്മ

അമ്മ തൻ കൈവിരൽ തുമ്പിനാൽ എത്തി
അറിവിന്റെ ആദ്യാക്ഷരം കുറിക്കുവാനായ്
വിദ്യാലയ മുറ്റത്ത് നിൽക്കവേ എന്നിൽ
ഏതോ ശങ്കതൻ പുൽനാമ്പുമുളയ്ക്കവേ....

പതിയെ പതിയെ ശങ്കവിട്ടതിന് പുത്തൻ
വേരൂന്നി ഇലകൾ മുളച്ച് വരുന്നതും
മെല്ലെവേ വളർന്നൊരീ വിദ്യാലയ മുറ്റത്ത്
പന്തലിച്ച് നിൽക്കും മരമായി മാറി ഞാൻ

അറിവിന്റെ വഴികളിൽ ഇറാതെ കാത്തൊരെൻ
ഗുരുവിനെയെന്നും സ്മരിച്ചു ഞാൻ സാദരം
ഇനിയില്ല ഈ മരം ഈ വിദ്യാലയമതിൽ....
സമയമായ് മറ്റൊരാലയം തേടുന്നു......

അറിവിന്റെ വീഥിയിൽ കൂരിരുൾ നീക്കി ഞാൻ
നീങ്ങുന്നു ഞാൻ എൻ ഓർമ്മകളുമായ്....


ശ്രീലക്ഷ്മി കെ എസ്
10 സി വി.എച്ച്.എസ്.എസ്. പനങ്ങാട്
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത