അമ്മ തൻ കൈവിരൽ തുമ്പിനാൽ എത്തി
അറിവിന്റെ ആദ്യാക്ഷരം കുറിക്കുവാനായ്
വിദ്യാലയ മുറ്റത്ത് നിൽക്കവേ എന്നിൽ
ഏതോ ശങ്കതൻ പുൽനാമ്പുമുളയ്ക്കവേ....
പതിയെ പതിയെ ശങ്കവിട്ടതിന് പുത്തൻ
വേരൂന്നി ഇലകൾ മുളച്ച് വരുന്നതും
മെല്ലെവേ വളർന്നൊരീ വിദ്യാലയ മുറ്റത്ത്
പന്തലിച്ച് നിൽക്കും മരമായി മാറി ഞാൻ
അറിവിന്റെ വഴികളിൽ ഇറാതെ കാത്തൊരെൻ
ഗുരുവിനെയെന്നും സ്മരിച്ചു ഞാൻ സാദരം
ഇനിയില്ല ഈ മരം ഈ വിദ്യാലയമതിൽ....
സമയമായ് മറ്റൊരാലയം തേടുന്നു......
അറിവിന്റെ വീഥിയിൽ കൂരിരുൾ നീക്കി ഞാൻ
നീങ്ങുന്നു ഞാൻ എൻ ഓർമ്മകളുമായ്....