Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തുവിന്റെ വൃത്തി.........
മനൂ.. ഇനിയും ഉണർന്നില്ലേ ...... അമ്മ അടുക്കളയിൽ പ്രഭാത പക്ഷണം
ഉണ്ടാക്കുന്നതിനിടയിൽ എന്നെ വിളിച്ചു .... കേട്ടിട്ടും കേൾക്കാത്ത ഭാവത്തിൽ ഞാൻ കിടന്നു. മനൂ....
കാത്തു വരെ ഉണർന്നിരിക്കുന്നു... നീ ഒന്നുണർന്ന് പല്ല് തേയ്ക് പെട്ടെന്ന് ഞാൻ എണീറ്റു ... അപ്പോഴേക്കും
കാത്തു ചേച്ചിയുടെ കിടക്കയിൽ ചേർന്ന് കിടക്കുന്നു .... ഓ ആരാണ് കാത്തു എന്നല്ലേ .... ഞങ്ങളുടെ
ഓമന.. വെള്ളയും തവിട്ടും ചേർന്ന ഒരു പൂച്ചക്കുട്ടി .... വീട്ടിൽ വന്നിട്ട് ഏകദേശം 4 മാസം ആയിക്കാണും
..... പെണ്ണെന്ന് കരുതി പേരിട്ട താ-- കാത്തൂന്ന് ... അല്പം വർന്നപ്പോൾ ഈ കാത്തുവിനെ തന്ന മാമി ..
വലിയ പൂച്ചസ്നേഹിയാ... ഇപ്പോൾ പതിമൂന്നോളം പൂച്ചകളുണ്ട് അവരുടെ വീട്ടിൽ തള്ള പ്പൂച്ചകളും
കുട്ടികളുമായിട്ട് .... പലതും അവിടെ വന്നു കൂടിയതാ.... അവയെല്ലാം കൂട്ടി സന്തോഷത്തോടെ
കഴിയുന്നു.ആ മാമിയാണ് പറഞ്ഞത് നിങ്ങളുടെ ഓമന അവൾ അല്ല അവൻ .... എങ്കിലും പേര് മാറ്റിയില്ല
- ചേച്ചിക്ക് അവനെ വളരെ ഇഷ്ടമാ..... കുറേ നാളായി പറയുന്നു .. മാമീടെ വീട്ടിൽ നിന്നും ഒരു പൂച്ചക്കുട്ടിയെ
കൊണ്ടു വരട്ടെ എന്ന് .... അമ്മയോട് പറഞ്ഞു... അമ്മയ്ക്ക് സമ്മതം .... എതിർക്കാൻ പറ്റില്ല കേട്ടോ
.....കാരണം അമ്മയുടെ കുട്ടിക്കാലത്ത് വീട്ടിൽ ഒരു ഓമനപ്പൂച്ച(മണികണ്ഠൻ) ഉണ്ടായിരുന്നതും അവനെ
ഓമനിച്ചിരുന്ന കാര്യവുമെല്ലാം ഞങ്ങളോട് പറഞ്ഞിട്ടുണ്ട് . പക്ഷെ അച്ഛൻ സമ്മതിക്കുമോ എന്ന കാര്യം
അറിയില്ല -- അമ്മ അച്ഛനോട് ചോദിക്കാൻ പറഞ്ഞു.... അങ്ങനെയിരിക്കെ ഒരു ദിവസം മനുവിന്റെ
ക്ലാസിൽ വീട്ടിൽ വളർത്തുന്ന ജീവികളെ കുറിച്ച് ചർച്ച നടന്നു. ആരുടെയൊക്കെ വീട്ടിൽ ഓമന മൃഗങ്ങൾ
ഉണ്ട് .... പല കുട്ടി കൾക്കും അത് മനസിലായില്ല .... സാർ ഒന്നുകൂടി പറഞ്ഞു .... നിങ്ങളുടെ വീട്ടിൽ പെറ്റ്
അനിമൽ ഉണ്ടോ ...അതാ ഓരോരുത്തരായി എഴുന്നേൽക്കുന്നു ...... ഞാനുൾപ്പെടെ മൂന്നോ നാലോ
പേരുടെ വീട്ടിൽ മാത്രം പെറ്റ് അനിമൽ ഇല്ല .... എനിക്ക് സങ്കടമായി .... വീട്ടിൽ വന്ന് അച്ഛനോട്
പറഞ്ഞു.... അച്ഛാ എൻെറ ക്ലാസിൽ ചില കുട്ടികളുടെ വീട്ടിൽ മാത്രമേ പെറ്റ് അറിമൽ ഇല്ലാതുള്ളൂ... ചേച്ചി
ആലുവും സപ്പോർട്ട് ചെയ്തു..... അമ്മ അറിയാത്ത ഭാവത്തിൽ അടുത്തുണ്ട് .... ആദ്യം അച്ഛൻ സമ്മതം
തന്നില്ല ....അങ്ങനെയിരിക്കെ മാമിയുടെ വീട്ടിലെ ഒരു പൂച്ച പെറ്റു .... മൂന്ന് കുഞ്ഞൻമാർ .... തക്കം
കിട്ടിയാൽ .... ഈ കുഞ്ഞൻ മാരെ ക്കണാൻ ഞാനും ചേച്ചിയും മാമിയുടെ വീട്ടിൽ പോക്കും ..... ഒരു
ദിവസം അമ്മ പൂച്ച റോഡിൽ വണ്ടി തട്ടി മരിച്ചു.....പാവം കുഞ്ഞൻമാർ .... ഈ കാര്യം ഞാൻ അച്ഛനോട്
പറഞ്ഞു .... പാലുകുടി പോലും മാറിയിട്ടില്ല ഒരാളെ നമുക്ക് കൊണ്ടുവന്ന് വളർത്താമോ അച്ഛാ .... ഞാൻ
കരയാൻ തുടങ്ങി .... അച്ഛൻ സമ്മതം മൂളി.... അണനെ കാത്തു നമ്മുടെ വീട്ടിൽ എത്തി ..... ഇപ്പോൾ
അവൻ മിടുക്കനാണ് .... അവനെവിടേയും സ്ഥാനം ഉണ്ട് .... പലപ്പോഴും ചേച്ചിയുടെ മടിയിൽ ....
കസേരയിൻ കേറി സുഖിച്ചിരിക്കും ..... ഒരു ഈച്ചയോ .... പാറ്റയോ .... അതു വഴി പോയാൽ കഥ
കഴിഞ്ഞതു തന്നെ, അതിനെ പിടിച്ച് വീട്ടിന് വെളിൽ കൊണ്ടുപോയി തട്ടിക്കളിക്കും .... അവസാനം തിന്നും
....അതിനു ശേഷം വായും കാലുകളും നന്നായി നക്കിത്തുടയ്ക്കും ..ആരും കാത്തുവിനെ പഠിപ്പിച്ചതല്ല
...അല്ലെങ്കിൽ തന്നെ അവനെ പഠിപ്പിക്കാൻ അമ്മയില്ലലോ... മോനേ പല്ല് തേയ്ക്ക് .... അമ്മ വീണ്ടും
പറഞ്ഞു...
ശരിയാണ് .... കാത്തു ഉറങ്ങുന്നത് അടുക്കളയിലാണ് .... അമ്മ രാവിലെ അടുക്കളയിൽ കയറുമ്പോൾ
അവളെ ( അവനെ) തുറന്നുവിടും ... നേരേ ഞങ്ങളുടെ അടുത്തേയ്ക്ക് ..... ചേട്ടൻ മാരെപ്പോലെ .... കൈ
മുന്നോട്ട് നിവർത്തി ചില വ്യായാമങ്ങൾ എടുക്കും ..... അമ്മ പറഞ്ഞു ... കണ്ടോ കാത്തു ചെയ്യുന്നത്അവൻ ശരീരം വൃത്തിയായി സൂക്ഷിക മാത്രമല്ല .... ആരോഗ്യം നിലനിർത്താൻ വ്യായാമവും ചെയ്യും
....നിന്നോട് ഞാർ എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു നീ കേൾക്കില്ലല്ലോ.... ഞാനും അച്ഛനും നടക്കാൻ
പോകുമ്പോൾ കൂടെ വരാൻ .... ആഹാരം കഴിച്ചാൽ മാത്രം പോരാ ... ആരോഗ്യം നിലനിർത്താൻ
വ്യായാമവും വേണം നീ കാത്തുവിനെ കണ്ട് പഠിക്ക് ..... ശരിയാണ് അച്ഛനും അമ്മയും എത്ര പ്രാവശ്യം
പറഞ്ഞാലാണ് ഞാൻ അനുസരിക്കുന്നത് ... കാത്തു ആരും പറയാതെ തന്നെ അവന്റെ വ്യായാമം
ചെയ്യുന്നു ... ശരീരം വൃത്തിയായി സൂക്ഷിക്കുന്നു ...... ഞാൻ പെട്ടെന്നെഴുന്നേറ്റു പല്ലു തേച്ചു .... ഒന്നുകൂടി
തീരുമാനിച്ചു .... നാളെ അമ്മയോടൊപ്പം നടക്കാൻ പോകണം ..... കാത്തു എന്നെ പഠിപ്പിച്ചു ....
കൊറോണ ഈ ലോകത്തേയും ....
ആത്മാനുരാജ് എ എം
|
രണ്ട് സി ഗവ. എൽ.പി.എസ്. പച്ച പാലോട് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ
|
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|