ജി എൻ യു പി സ്ക്കൂൾ നരിക്കോട്/അക്ഷരവൃക്ഷം/ഭൂമിയിലെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13561 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ മാലാഖമാർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയിലെ മാലാഖമാർ

"അമ്മേ ഞാൻ പോവുകയാണ് "- എന്ന് പറഞ്ഞവൾ മുറ്റത്തേക്കിറങ്ങി. "എവിടേക്കാ ,എവിടെ ആയാലും ശരി പോലീസിന്റെ തല്ലൊന്നും കൊണ്ട് ഇങ്ങോട്ടേക്ക് വരണ്ട"- അമ്മ ഓർമ്മിപ്പിച്ച‍ു "നീ എവിടേക്കാ പോകുന്നേ"- ചേച്ചിയുടെ ശബ്ദം ഉച്ചത്തിലായിരുന്നു "ഞാൻ വെറുതെ നടക്കാൻ പോവുകയാണ് "അവൾ പറഞ്ഞു. "ഇപ്പൊ പോകേണ്ട കൊറോണ വൈറസ് വ്യാപിക്കുന്ന സമയമാണ് "അവൾ അനുജത്തിക്ക് പറഞ്ഞുകൊടുത്തു. "ഒന്ന് പോ ചേച്ചി, നമുക്കൊന്നും കൊറോണ വൈറസ് ഒന്നും വരില്ല" അവൾ ആത്മവിശ്വാസത്തോടെ പറഞ്ഞു. "ഇങ്ങനെ പറയുന്നവർക്ക് ആണ് കൂടുതലും രോഗം ബാധിക്കുന്നത്, മറ്റ‍ുള്ളവർ വീടിനകത്ത് സുരക്ഷിതരായി ഇരിക്കുന്നു"- ചേച്ചി അവളെ പറഞ്ഞ‍ു മനസ്സിലാക്കാൻ ശ്രമിച്ചു. "ചേച്ചി ഒന്ന് പോകുന്നുണ്ടോ"-ഇപ്പോഴ‍ും അവൾക്ക് കൊറോണാ വൈറസിന്റെ തീവ്രത മനസ്സിലായിട്ടില്ല എന്ന് ഉറപ്പായി. "എന്നാൽ ശരി പോലീസിന്റെ തല്ല് കിട്ടുമ്പോ മനസ്സിലാക്കിക്കോ"- ചേച്ചി അവൾക്ക് ഒരു താക്കീത് നൽകി. "അതിന് ഞാൻ, പോലീസ് ഒന്നുമില്ലാത്ത വഴി കണ്ടുപിടിച്ചിട്ടുണ്ട്, അതിലൂടെ ആണ് പോകുന്നത്" "എന്തിനാടി പോലീസുകാരുടെ കണ്ണുവെട്ടിച്ച് നീ നടക്കുന്നത്, ഈ സമയത്തൊക്കെ പോലീസുകാരും എന്നെപ്പോലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരും ഒക്കെ ജീവിച്ചിരിക്കുന്നതു തന്നെ നിങ്ങൾക്ക് വേണ്ടിയാണ്, നിങ്ങൾക്ക് വേണ്ടിയാണ് നമ്മൾ ഇങ്ങനെ ഓടുന്നത്, പക്ഷേ നിങ്ങൾ നമ്മളോട് ഒട്ടും സഹകരിക്കുന്നില്ല".അവൾ ചേച്ചി പറഞ്ഞത് അനുസരിക്കാതെ വേഗം തന്നെ മുറ്റത്തേക്ക് നടന്നു. ഉടനെ തന്നെ ചേച്ചി ആശുപത്രിയിലേക്ക് പോയി .
കുറച്ചുകഴിഞ്ഞ് അവൾ തിരിച്ചുവന്നു. അവൾക്ക് ചെറിയ പനി അനുഭവപ്പെട്ടു , രാത്രി ചുമയും തൊണ്ടവേദനയും തുടങ്ങി. അപ്പോഴായിരുന്നു ചേച്ചി പറഞ്ഞ വാക്കുകൾ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങിക്കേട്ടത്. പക്ഷേ ചേച്ചി അന്ന് വീട്ടിലെത്തിയില്ല ,അവൾ ഫോണിൽ വിളിച്ചു അപ്പോഴാണ് അറിഞ്ഞത് തന്റെ സഹോദരി മെഡിക്കൽ കോളേജിലെ കോവിഡ് 19 ഐസൊലേഷൻ വാർഡിൽ ആണ് ഇന്നുമുതൽ ജോലി ചെയ്യുന്നത് , അതുകൊണ്ട് തന്നെ വീട്ടിലേക്ക് വരാൻ സാധിക്കില്ല .
പിറ്റേന്ന് അവൾ ആശുപത്രിയിലേക്ക് പോയി ചുമയും തൊണ്ടവേദനയും ഉണ്ടെന്നറിഞ്ഞപ്പോൾ ഡോക്ടർ അവളെ ഉടൻ തന്നെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി , കൂടെ അമ്മയും ഉണ്ടായിരുന്നു. ആ വാർഡിൽ ആയിരുന്നു അവളുടെ സഹോദരി. അവൾ തൻറെ സഹോദരിയെ കണ്ടു പൊട്ടിക്കരഞ്ഞു. താൻ ചേച്ചിയോട് അങ്ങനെ പെരുമാറിയതിന് അവൾ മാപ്പ് ചോദിച്ചു. എനിക്കൊന്നും കൊറോണ വൈറസ് വരികയില്ല,എന്നും ഇങ്ങനെ പറയുന്നവർക്ക് ആണ് കൂടുതലും പിടിപെടുക ,എന്ന് സഹോദരി പറഞ്ഞതും അവൾ ഓർത്തു കൊണ്ടിരുന്നു. അങ്ങനെ അവൾ വാർഡിൽ നിന്ന് തന്നെ വളരെ സൂക്ഷ്മതയോടെ എല്ലാം കൈകാര്യം ചെയ്തു .രക്തം പരിശോധനക്കായി അയച്ചു. ഫലം വരുന്ന ദിവസത്തിനായി പ്രാർഥനയോടെ അവൾ കാത്തിരുന്നു. ഫലം വന്നു അത് പോസിറ്റീവ് ആണ്.അന്ന് ചേച്ചി പറഞ്ഞത്അവൾ പിന്നെയും പിന്നെയും ഓർത്തിരുന്നു.ഫലം പോസിറ്റീവ് ആയിരുന്നെങ്കിലും കേരളത്തിലെ ആരോഗ്യ മേഖലയുടെ പ്രവർത്തനങ്ങൾ മൂലം അവളുടെ രോഗം കുറഞ്ഞു തുടങ്ങി. അങ്ങനെ അടുത്ത പരിശോധനയിൽ അവളുടെ രോഗംഭേദമായി ,അവൾ ആശുപത്രി വിട്ടു. പിന്നെ അവൾ പുറത്തൊന്നും ഇറങ്ങാറില്ല.അഥവാ എന്തെങ്കിലും ഭക്ഷണസാധനങ്ങൾ വേണമെങ്കിൽ തന്നെ ഒരു ഫോൺ വിളി മതി വീട്ടിലെത്താൻ .അവൾ കുടുംബക്കാരുടെ കൂടെ, പോലീസുകരെയും,ആരോഗ്യപ്രവർത്തകരെയും തന്റെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തി.

അഫ്രീന വി
VI A ജി.എൻ.യു.പി.സ്കൂൾ നരിക്കോട്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ