കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഉണ്ണിക്കുട്ടനും കൊറോണയെന്ന മഹാമാരിയും
ഉണ്ണിക്കുട്ടനും കൊറോണയെന്ന മഹാമാരിയും
ഉണ്ണിക്കുട്ടനും അച്ഛനും കൊറോണ പിടിച്ച് ആശുപത്രിയിലാണ്. ഗൾഫിൽ നിന്ന് വന്ന അച്ഛനിൽ നിന്നാണ് അവന് രോഗം പിടിപെട്ടത്. ആരും പറഞ്ഞാൽ അനുസരണയില്ലാത്ത കുട്ടിയാണ് ഉണ്ണിക്കുട്ടൻ. അച്ചന്റെ അടുത്ത് പോകാൻപാടില്ലെന്ന് അമ്മായും മുത്തശ്ശിയും എത്ര പറഞ്ഞിട്ടും അവൻ കേട്ടില്ല. അന്ന് അവൻ അത് കേൾക്കാത്തത് കാരണം ഇന്ന് അവൻ കുറേ ദിവസങ്ങളായി ആശുപത്രിയിലാണ്. അതും ഏതോ ഒരു വാർഡിൽ അച്ഛനെയും അമ്മയെയും കാണാതെ തനിച്ചാണ്. വല്ലപ്പോഴും അവനെ നോക്കാൻ വരുന്ന ഡോക്ടറേയും നേഴ്സ്മാരേയും കാണുന്നതാണ് ഒരു ആശ്വാസം.രോഗം ഉള്ള ദിവസങ്ങളിൽ എത്ര തന്നെ കരഞ്ഞിട്ടും ഉണ്ണിക്കുട്ടനെ നേഴ്സ്മാര് അവിടെനിന്ന് പുറത്തേക്ക് വിട്ടില്ല.കുറേ ദിവസങ്ങൾ കടന്നുപോയതിന് ശേഷമാണ് ഡോക്ടർ അവന് രോഗം മാറിയെന്ന വാർത്തയുമായി എത്തിയത്. ഡോക്ടറും ആരോഗ്യപ്രവർത്തകരും അവന് ഒരുപാട് നല്ല ഉപദേശങ്ങൾ നൽകി.കൈകൾ ഇടയ്ക്കിടെ സോപ്പ് ഇട്ടു കഴുകണമെന്നും, വീടിന് വെളിയിലേക്ക് ഇറങ്ങരുതെന്നും, മാസ്ക് ഉപയോഗിക്കണമെന്നും പറഞ്ഞു. അവന് കിട്ടിയ നല്ല അറിവുകൾ അവൻ കൂട്ടുകാർക്കും പകർന്നുകൊടുത്തു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ