ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/പ്രകൃതിഭംഗി

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിഭംഗി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിഭംഗി

നമ്മുടെ നാടിന്റെ ഭൂപ്രകൃതിയും കാലവസ്ഥയും വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ്. ആർത്തലച്ചു വരുന്ന വെള്ളച്ചാട്ടവും പച്ചപ്പിന്റെ ഭംഗിയും ഏതൊരു സഞ്ചാരിയുടെയും മനംകവരും. മഴക്കാലയാത്രകളിൽ കാടും കാട്ടാറും നൽകുന്ന അനുഭൂതി ഒന്നു വേറെ തന്നെയാണ്.എന്നാൽ ഇന്ന് പ്രകൃതിദത്തമായ ഒന്നും തന്നെ കാണാൻ ഇല്ല. ഭൂമിയുടെ നിലനിൽപ്പിനു തന്നെ ദോഷകരമാകുന്ന തരത്തിൽ മനുഷ്യന്റെ ഇടപെടൽ മാറിക്കഴിഞ്ഞു. ഭൂമിയിലെ പച്ചപ്പും ഭംഗിയും എല്ലാം തന്നെ ദിനംപ്രതി മാറിക്കൊണ്ടേയിരിക്കുന്നു. എല്ലായിടത്തും മനുഷ്യ നിർമിതമായ വസ്തുക്കൾ മാത്രം. സൗന്ദര്യത്തിൽ നിറഞ്ഞു നിൽക്കുന്ന പ്രകൃതിയുടെ ഭംഗി ആവോളം ആസ്വദിച്ച് മനം കുളിർപ്പിക്കാൻ ഇന്ന് കഴിയുന്നില്ല. അത് ഒരു ഓർമയായി മാറി. ഇതെല്ലാം മനുഷ്യന് തന്നെയാണ് ദോഷകരമായി മാറുന്നത്. അതിനാൽ പ്രകൃതിയെ സംരക്ഷിച്ച് ഭൂമിയുടെ സൗന്ദര്യം നിലനിർത്തേണ്ടത് നമ്മുടെ കടമ തന്നെയാണ്.

ശാലു ജെ എസ്
3 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം