ഗവ.എച്ച്എസ്എസ് നീർവാരം/അക്ഷരവൃക്ഷം/ മാലാഖ ,ജീവിക്കുന്ന മാലാഖ / മാലാഖ ,ജീവിക്കുന്ന മാലാഖ

Schoolwiki സംരംഭത്തിൽ നിന്ന്
20:42, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHSSNEERVARAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മാലാഖ,ജീവിക്കുന്ന മാലാഖ | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മാലാഖ,ജീവിക്കുന്ന മാലാഖ
                                                       മലാല ,ജീവിക്കുന്ന മാലാഖ


                            പ്രഭാതം സമാധാനവും സന്തോഷവും നിറഞ്ഞതാകണേ....എന്നാഗ്രഹിക്കേണ്ടിവരുന്ന കാലമാണിത്.ഭൗതികതയുട അതിപ്രസരണത്തിൽ മുഖം നഷ്ട്ടപ്പെട്ട് ,മൂല്യങ്ങളില്ലാതെയായി , 

ജീവിതയാഥാർത്ഥ്യങ്ങൾക്കുമുന്നിൽ മുഖം മൂടിയിട്ട് എന്തുകാര്യം?വിധിക്കുമുന്നിൽ പകച്ചു നിൽക്കാതെ, ഒരുപിടി മൂല്യക്കൂട്ടുമായി അതിജീവനത്തിന്റെ കരുത്താർജിക്കാൻ നമ്മെ പഠിപ്പിച്ച പെൺകുട്ടിയുണ്ട് ,ലോകം മറക്കാത്ത പെൺകുട്ടി - മലാല യൂസഫ്സായ്.

                        'സ്വാത്ത് താഴ്വരയിലെ ചോളപ്പൂവ് '

എന്ന പേരിൽ സജിനി എസും ബാബു രാഗലയവും പ്രസിദ്ധീകരിച്ച പുസ്തകത്തിലെ ഒരോ വാക്കും മലാല എന്ന പെൺകുട്ടിയെ മനസിൽ നന്മയുടെ പ്രതീകമായി അടയാളപ്പെടുത്തി.കണ്ണിമവെട്ടാതെ- യുള്ള ആസ്വാദനവേളയിലാണ് ആ ധീരയെ അടുത്തറി‍‍ഞ്ഞത്.

                            നന്മയുടെ നനവുകൾ വറ്റാത്ത                                                                                                                                        

ഭൂമിയുടെ സ്വന്തം മകളാണ് മലാല.ഇരുട്ടിനോടു പൊരുതുന്ന പ്രഭാത നക്ഷത്രം.മേൽക്കോയ്മയുടെ അധീശചിഹ്നങ്ങൾ കത്തിദഹിപ്പിക്കുന്ന അഗ്നിശിഖ;ഇതാണ് മലാല.മ‍ഞ്ഞുമൂടിയ ഗിരിശ്രംഖങ്ങളും പുൽമേടുകൾ വിതാനിച്ച താഴ്വരകളും നീലത്തടാകങ്ങളും നിറഞ്ഞ സ്വാത്ത് താഴ്വരയിലെ ചോളപ്പൂവായാണ് പുസ്തകത്തിൽ മലാലയെ വിശേഷിപ്പിച്ചിരിക്കുന്നത്.

                      1997ജൂലൈ 12നാണ് അവൾ പിറന്നുവീണത്.മാതാപിതാക്കൾ സിയാവുദ്ദീൻ

യൂസഫ്സായ്,ദുൽപകായ്.പാക്കിസ്ഥാന്റെ അതിർത്തിദേശത്തുനിന്നുള്ള പെൺകുട്ടി ഒരു പുഷ്പമല്ല മറിച്ച് അഗ്നിശിഖയാണ്.ഉള്ളിൽ തീക്കനൽ ഒളിപ്പിച്ച് വച്ച് സ്വാതന്ത്രം സ്വപ്നം കാണുന്ന പതിനഞ്ചുകാരി.താലിബാന്റെ വിലക്കുകൾക്ക് വിലങ്ങുവച്ച് കൂട്ടുകാരികൾക്കൊപ്പം അവൾ സ്കൂളിൽ പോയി.മതത്തിന്റെ പേരുപറഞ്ഞ് ഭീകരത സൃഷ്ടിക്കുന്ന മൗലികവാദികൾക്കെതിരെ ബ്ലോഗിലൂടെ പ്രതികരിച്ചു.സ്വാത്ത് താഴ്വരയിൽ അവൾ കുട്ടികളുടെ അസംബ്ലി സ്ഥാപിച്ചു. സമാധാനത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ

തുടർന്നു.താലിബാന്റെ ഭാഗത്തുനിന്നും വധഭീക്ഷിണി ഉയർന്നു.ഒടുവിൽ 2012ഒക്ടോബർ - 9ന് മാനവികതയുടെ ചരിത്രപുസ്തകത്തിൽ ആ 

കറുത്ത ദിനം അടയാളപ്പെടുത്തി.സ്കൂളിൽ നിന്നും പരീക്ഷ എഴുിതി മടങ്ങിയ മലാലയുടെ നേർക്ക് വേട്ടക്കാർ ചാടിവീണു.കൂട്ടുകാരികളുടെ സംരക്ഷണവലയം ഭേദിച്ച് വെടിയുണ്ടകൾ മലാലയുടെ തലയോട്ടികൾ തളച്ചുകടന്നു.

അക്ഷരങ്ങളെ സ്നേഹിക്കുകയും സ്ത്രീകളുടെ അവകാശങ്ങക്കുവേണ്ടി ശബ്ദിക്കുകയും ചെയ്തതിന് മതത്തിന്റെ പേരുപറഞ്ഞ് മനുഷ്യവിരോധികൾ നൽകിയ സമ്മാനം!
                       മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ.

ലോകമന:സാക്ഷി ഉണർന്നു,എങ്ങും പ്രാർത്ഥനാ - ഗീതങ്ങൾ ഉയർന്നു.പുനർജ്ജനിക്കുവേണ്ടിയുള്ള കാത്തുകിടപ്പ്........ അതിജീവനത്തിന്റെ മഹാരഹസ്യമായി മലാലാ സംസ്ക്രതമനസ്സുകളിൽ സന്തോഷം വിതച്ചു.ചികിത്സക്കുശേഷം വീട്ടിലേക്കു മടങ്ങുബോൾ മലാലയുടെ മുഖം ഒരു മാലാഖയുടേ - ത് പോലെ തോന്നിച്ചു . വെൺമയാർന്ന സ്കാർഫുകൊണ്ട് ശിരസ്സുമറച്ച് വിഷാദത്തെ ഉപേക്ഷിച്ചിട്ടെന്നവണ്ണം അവൾ പുഞ്ചിരിതൂകിയിരുന്നു .കണ്ണുകളിൽ ഒരു പതിനഞ്ചുകാരിയുടേതിനുമപ്പുറമുള്ള ദാർഢ്യത്തിന്റെ ,കരുത്തിന്റെ പ്രതീക്ഷാ നിർഭരതയുണ്ടായിരുന്നു . മരണത്തിന്റെ കറുത്തപാതയിൽ നിന്ന് വിജയിയായി ജീവിത - ത്തിലേക്ക് തിരിച്ചെത്തിയതിന്റെ ആഹ്ലാദം .

                        അക്ഷരങ്ങളുടെ ധാന്യമണികൾ

തന്റെ സഹജീവികൾക്കുകൂടി ഉതിർന്നുനൽകുവാൻ ആഗ്രഹിച്ച 'ചോളപ്പൂവ്.'ഡോക്ടറാകുവാൻ മോഹിച്ച് പുസ്തകത്താളിലൂടെ മേഞ്ഞുനടന്ന മലാലയുടെ സ്വപ്നം മായ്ച്ചുകളയാൻ ശ്രമിക്കുകയായിരുന്നല്ലോ താലിബാൻ.നിരന്തരമാ- യി വെടിയൊച്ചകൾ കേട്ട് മനസ് വിഹ്വലമായി - പോയിട്ടും കണ്ണുകളിൽ അഗ്നി ഒളിപ്പിച്ച് മലാലയിലെ പോരാളി സദാ ഉണർന്നിരുനിന്നു.

                         സ്വാതന്ത്രത്തിനുവേണ്ടിയുള്ള 

അടങ്ങാത്ത ദാഹത്താൽ മൂർച്ചയുള്ള വാക്കുകൾ കൊത്തിയെടുത്ത് പ്രസംഗവേദികളിലും പ്രതിഷേധക്കൂട്ടായ്മകളിലും ആളുകളെ അമ്പരപ്പിച്ചു. ഇളംപ്രായത്തിന്റെ കുരുന്നു ഭാവകൾക്കുമപ്പുറം ഒരു പക്വമതിയുടെ ധീരമായ ചങ്കുറപ്പോടെ അവൾ സ്വാത്തിനുവേണ്ടി പ്രസംഗിച്ചുകൊണ്ടേയിരുന്നു.

                       പെൺസ്വാതന്ത്ര്യങ്ങളെ ഹനിച്ചുകൊണ്ടിരുന്ന മതാന്ധതയുടെ മേൽക്കോയ്മയ്ക്കെതിരെ പ്രതികരണത്തിന്റെ 

വജ്രായുധവുമായി പോരാടാം എന്ന് ഒരു തലമുറ - യോട് ആഹ്വാനം ചെയ്ത ധീരബാലികയാണ് മലാല .

                    ഇക്കാലത്തെ പെൺകുട്ടികളെല്ലാം 

ഇരകളാണല്ലോ! കച്ചവടത്തിന്റെയും ,അതിക്രമ- ത്തിന്റെയും മറ്റും ഇരകൾ .മലാല എന്ന കൊച്ചു - പെൺകുട്ടി ,മഞ്ഞുപോലെ നൈർമല്യമുള്ള പെൺകുട്ടി , താലിബാൻ കാട്ടാളിത്വത്തിന്റെ ഇരയായിരുന്നു.എങ്കിലും “സ്ത്രീവിദ്യാഭ്യാസത്തിനു-വേണ്ടിയുള്ള പ്രവർത്തനം ഞാനൊരിക്കലും ഉപേക്ഷിക്കുകയില്ല.എന്നെ വധിക്കാനവർ എത്തിയാലും അവർ ചെയ്യുന്നത് തെറ്റെന്ന് ഞാൻ പറയും ,വിദ്യാഭ്യാസം എന്റെ ജന്മാവകാശമാണ് " ഇതായിരുന്നു ഫേസ്ബുക്കിലെ മലാലയുടെ അവസാന സന്ദേശം.

                         ക്രൂരനിയന്ത്രണങ്ങളെയും ,

അരുതുകളെയും ,കൊടുംനിയമങ്ങളെയും നിരാക - രിച്ചുകൊണ്ട് ,വെടിയുണ്ടകൾക്ക് നടുവിലൂടെ , മരണം മുന്നിലുണ്ടെന്ന് അറി‍‍‌ഞ്ഞുകൊണ്ടുതന്നെ അക്ഷോഭ്യയായി നടന്നവൾ!ഒരു പതിനഞ്ചുകാരി- യുടെ ചിന്തകൾക്കുമപ്പുറത്ത് ,പ്രകടമായിക്കണ്ട സഹജീവികളോടുള്ള സ്നേഹത്തിന്റെ ,സൗമ്യതയും കാരുണ്യവും സ്ഫുരിക്കുന്ന മുഖതേജസിന്റെ ഉടമ. തീർച്ചയായുമവൾ സഹജീവികൾക്കുകൂടി വേണ്ടിയാണ് പോരാടിയത്.കപടചിഹ്നങ്ങൾ‌ - ക്കെതിരെ ജാഗ്രത പുലർത്തണമെന്ന മന:സ്ഥൈ - ര്യമാർന്ന സന്ദേശമാണ് മലാല ലോകവുമായി സംവദിച്ചു നൽകിയത്.

                          സ്ത്രീയുടെ ഒറ്റപ്പെടലിന്റെ ,ദു:ഖങ്ങ-

ളുടെ സമരഭൂമികയിൽ ചെറുത്തുനിൽപ്പിന്റെ , അതിജീവനത്തിന്റെ , മുന്നേറ്റത്തിന്റെ അടയാള - പ്പെടുത്തലുകളാണ് മലാലയുടെ ജീവിതം . ലോകമെമ്പാടും പലരും ഇന്ന് സാമ്രാജ്യത്വത്തിന്റെ കടന്നാക്രമണത്തിന് ഇരകളാകുന്നുണ്ട്.പക്ഷെ ഇതിനെ ചെറുക്കുന്നതിന് മതതീവ്രവാതവും , ഭീകരവാദവും ഒരു മാർഗമല്ലെന്ന് തിരിച്ചറിയാൻ മലാല സഹായിക്കുന്നു.

                          വെടിയുണ്ടകൾക്ക് തകർക്കാവാത്ത വിധം ശക്തമാണ്  സംസ്ക്കാരത്തി

ന്റെ ഉയർന്ന ശിരസ്സുകൾ."ഒരു കുട്ടിക്കും ഒരു അധ്യാപകനും ഒരു പുസ്തകത്തിനും ഒരു പേനക്കും ലോകത്തെ മാറ്റാനാകും ..."മലാലയുടെ വാക്കുകൾ മായാജാലം സൃഷ്ടിക്കുന്നതുപോലെ .ഒരുപാട് അംഗീകാരങ്ങൾ മലാലയെ തേടിയെത്തി. സമാധാനത്തിനുള്ള നോബേൽ നേടി.

2012ഒക്ടോബർ 10അന്താരാഷ്ട്ര മലാല ദിനമായി ആചരിച്ചു.
                   ഏറ്റവും ശ്രേഷ്ഠവും മൂല്യവത്തുമായ 

അനുഭവമാണ് 'സ്വാത്ത് താഴ്വരയിലെ ചോളപ്പൂവ്' എന്ന പുസ്തകം നൽകിയത് .ഒാരോ ആസ്വാദകന്റെ യും ഉള്ളിൽ ഇതിനോടകം ഒരു കുഞ്ഞു മാലാഖ തളിർത്തിട്ടുണ്ടാകും .അത് പടർന്ന് ,പൂത്ത് -

വിലസുംമ്പോൾ അനീതിക്കെതിരെയുള്ള 

ശബ്ദമുയർത്താൻ നാം ഒന്നാകണം.ഒരു മലാലയാ- കാൻ മനസ്സു തുടിക്കുന്നു.മലാല എന്ന മാലാഖയാകാ‍ൻ....!


ഡെൽന മോൾ റ്റി കെ
10A ജി .എച് .എസ്. എസ് നീർവാരം ,വയനാട് ,മാനന്തവാടി
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം