ജി.എച്ച്.എസ്. കൂടല്ലൂർ/അക്ഷരവൃക്ഷം/അതിജീവിക്കാം ഈ മഹാമാരിയെ
അതിജീവിക്കാം ഈ മഹാമാരിയെ
2019 നവംബർ മാസത്തിലാണ് ചൈനയിലെ വുഹാനിൽ കൊറോണ വൈറസ് രോഗം എന്ന മാരകരോഗം സ്ഥിരീകരിച്ചത്. ഇന്നത് ലോകവ്യാപകമായി പടർന്നു പിടിച്ചിരിക്കുന്നു. ഇത് ലോകത്തെ ഭീതിയിലാഴ്‍ത്തിക്കൊണ്ടിരിക്കുകയാണ്. വികസിത രാജ്യങ്ങളിൽ കൂടി ആയിരക്കണക്കിന് ജീവനുകളാണ് ഓരോ ദിവസവും നഷ്‍ടമാകുന്നത്. കോവിഡ്-19 എന്ന പേര് കൂടി ഇതിനുണ്ട്. നവംബറിൽ തുടങ്ങിയ ഈ രോഗം നാളിതുവരെയായിട്ടും കൂടുകയല്ലാതെ കുറയുന്നതേയില്ല. ഈ രോഗത്തിന് മറുമരുന്നൊന്നും കണ്ടെത്തിയിട്ടില്ല. ഇത് ബാധിച്ച് ഒന്നര ലക്ഷത്തിലേറെ ആളുകൾ മരണത്തിന് കീഴടങ്ങി. ഈ മഹാമാരിയെ അതിജീവിക്കാൻ നമുക്ക് ചെയ്യാൻ കഴിയുന്നത് മാസ്‍ക്കുകൾ ധരിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ കഴുകുക, കഴിയുന്നതും ഒത്ത്ചേരലുകൾ ഒഴിവാക്കുക, മറ്റുള്ളവരുമായി ഒരു മീറ്റർ അകലം പാലിക്കുക, രോഗലക്ഷണങ്ങളായ പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം എന്നിവ കണ്ടാൽ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടുക, വ്യക്തി ശുചിത്വം പാലിക്കുക, പുറത്തിറങ്ങാതിരിക്കുക തുടങ്ങിയവയാണ്. ഇവയെല്ലാം പാലിച്ചാൽ തന്നെ പരമാവധി രോഗം കുറയ്‍ക്കാൻ സാധിക്കും. നമ്മുടെ കൊച്ചു കേരളത്തിൽ കൂടി കൊറോണ എത്തി. പരീക്ഷകൾ മുടങ്ങി. അവധിക്കാലം മാറ്റിമറിക്കപ്പെട്ടു. എല്ലാ മേഖലകളേയും തളർത്തി. വീട്ടിലിരുന്ന് മാത്രമേ നമുക്കിതിനെ അതിജീവിക്കാൻ കഴിയൂ.ഭയമല്ല വേണ്ടത് ജാഗ്രതയാണ്
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃത്താല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ