ഹിദായത്തുൽ ഇസ്‌ലാം എച്ച്.എസ്.എസ്. എടവനക്കാട്/അക്ഷരവൃക്ഷം/രക്ഷിച്ച മുരിങ്ങമരം

Schoolwiki സംരംഭത്തിൽ നിന്ന്
രക്ഷിച്ച മുരിങ്ങമരം


ഒരിടത്ത് ഒരു വീട്ടിൽ അമ്മയും അച്ഛനും അവരുടെ അഞ്ചു മക്കളും താമസിച്ചിരുന്നു . അഞ്ചുപേരും ആൺകുട്ടികൾ ആയിരുന്നു . കുറച്ചു നാളുകൾക്കു ശേഷം അമ്മ ഒരു പെൺകുട്ടിക്ക് ജന്മം നൽകി. പെൺകുട്ടി ജനിച്ചതോടെ അമ്മ മരിച്ചു പോയി . അമ്മ മരിച്ചതോടെ അച്ഛൻ കിടപ്പിലായി. കുറച്ചു നാളുകൾക്കു ശേഷം അച്ഛനും മരണപ്പെട്ടു.മാതാപിതാക്കൾ മരിച്ചതോടെ ആങ്ങളമാർ അവളെ പൊന്നുപോലെ നോക്കി. അവരുടെ വീടിനു മുറ്റത്ത് ഒരു മുരിങ്ങമരം ഉണ്ടായിരുന്നു .സമ്പന്നരായ അവർ വളർന്നു വലുതായി .പെങ്ങളുടെ ശരീരത്തിൽ എല്ലാം സ്വർണങ്ങൾ കൊണ്ടു നിറഞ്ഞിരുന്നു .പക്ഷേ കാലിന്റെ നഖത്തിൽ മാത്രം സ്വർണം ഉണ്ടായിരുന്നില്ല .അതുകൊണ്ട് കാലിലെ നഖത്തിൽ സ്വർണം വേണമെന്ന് അവൾ ആവശ്യപ്പെട്ടു അങ്ങനെ അഞ്ച് ആങ്ങളമാരും സ്വർണം വാങ്ങിക്കാൻ പോകാമെന്ന് തീരുമാനിച്ചു. പെങ്ങളോട് അവൾ പറഞ്ഞു ഞങ്ങൾ വന്നുകഴിയുമ്പോൾ വാതിലിൽ മുട്ടി "ആങ്ങളമാർ വന്നെടി പെണ്ണേ എന്ന് പറയുമ്പോഴേ നീ വാതിൽ തുറക്കാവൂ " എന്നിട്ട് അവർ സ്വർണം വാങ്ങാൻ പോയി. ഇതെല്ലാം ഒരു കള്ളൻ കേൾക്കുന്നുണ്ടായിരുന്നു .കുറച്ചുകഴിഞ്ഞ് കള്ളൻ വന്നു വാതിലിൽ മുട്ടി കൊണ്ട് ആങ്ങളമാർ വന്നു എന്ന് പറഞ്ഞു .അവൾ വാതിൽ തുറക്കാൻ പോയപ്പോൾ അവിടത്തെ മുരിങ്ങമരം പറഞ്ഞു. "ഇല്ലെടി പെണ്ണേ " അതുകൊണ്ട് അവൾ വാതിൽ തുറന്നില്ല അപ്പോൾ ആ കള്ളൻ മരം വെട്ടി കളഞ്ഞു .എന്നിട്ട് വീണ്ടും ആങ്ങളമാർ വന്നു എന്ന് പറഞ്ഞു അപ്പോൾ മുരിങ്ങ മരത്തിന്റെ വേര് ഇല്ലെന്ന് പറഞ്ഞു. ആ കള്ളൻ വേര് കുത്തിയെടുത്തു കത്തിച്ചു .അത് ചാരമായി വീണ്ടും കള്ളൻ പറഞ്ഞു അപ്പോൾ ആ ചാരം ഇല്ലെന്ന് പറഞ്ഞു .കള്ളൻ അതിനെ കടലിൽ ഒഴുക്കി കളഞ്ഞു. എന്നിട്ട് വീണ്ടും പറഞ്ഞു .അവൾ വാതിൽ തുറന്നു; അപ്പോൾ ആങ്ങളമാർ വന്നു .എന്നിട്ട് കള്ളനെ കൊന്നു. പെങ്ങൾക്ക് സ്വർണം കൊണ്ടു വന്നു കൊടുത്തു . പെങ്ങൾ മുരിങ്ങ രക്ഷിച്ച കഥ പറഞ്ഞു .അവർ വേറെ മുരിങ്ങ കൊമ്പ് നട്ടു. പിന്നീട് അവർ സന്തോഷമായി ജീവിച്ചു.

സിയ ബിജ‍ു
5 B എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട്
വൈപ്പിൻ ഉപജില്ല
എറണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ