എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/ഇടവപ്പാതി
ദൃശ്യരൂപം
ഇടവപ്പാതി
ജൂൺ ഇടവപ്പാതി മഴക്കാലത്ത്
പള്ളിക്കൂടം തുറന്നല്ലോ
അന്ന് ചേമ്പിലക്കുട ചൂടി കളിച്ചില്ലേ
കൈകളിൽ പുസ്തകത്താളുകൾ.
മഴയിൽ കളിച്ച്
വീട്ടുപടിക്കൽ ചെല്ലുമ്പോൾ
ഉള്ളിൽ ഒരു വെപ്രാളം
വീട്ടിലെത്തുമ്പോൾ.....
അമ്മയോട് എന്ത് നുണ ചൊല്ലും എന്നോർത്ത്
പേടിച്ചുവിറച്ച് അമ്മ തൻ മുന്നിൽ
ചോദ്യങ്ങളോട് ചോദ്യങ്ങൾ........
ചില ഉത്തരങ്ങളിൽ വാക്കുകൾ പതറി
അങ്ങനെ ഒരു കാലം
തിരികെ വരുമോ ആ കാലം
പള്ളിക്കൂടം കഴിഞ്ഞുവരുമ്പോൾ
മിഠായി കടകളിൽ പലതരം മിഠായികൾ
തേൻ മിഠായി..പുളിമിഠായി..
നാവിൽ വെള്ളമൂറുന്നു
ഹായ് എന്തു രസം
തിരികെ വരുമോ ആ കാലം
ക്രിസ്റ്റീന സാറ ജിൻസ്
|
6A, സെന്റ് ജോർജ് എച്ച് എസ് എസ് കട്ടപ്പന, ഇടുക്കി കട്ടപ്പന ഉപജില്ല ഇടുക്കി അക്ഷരവൃക്ഷം പദ്ധതി, 2020 കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- ഇടുക്കി ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കട്ടപ്പന ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- ഇടുക്കി ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ