ഓണിയൻ.എച്ച്.എസ്.കോടിയേരി

Schoolwiki സംരംഭത്തിൽ നിന്ന്
21:19, 20 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14011 (സംവാദം | സംഭാവനകൾ)

സഹായം:താള്‍ മാതൃക

Schoolwiki സംരംഭത്തില്‍ നിന്ന്

<googlemap version="0.9" lat="11" lon="75" zoom="16"> 11.739647, 75.4953 </googlemap>

ഓണിയൻ.എച്ച്.എസ്.കോടിയേരി
വിലാസം
കോടിയേരി

കണ്ണൂര്‍ ജില്ല
സ്ഥാപിതം01 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
20-02-201014011



തലശ്ശേരി മൂന്‍സിപ്പാലിറ്റിയിലെ കോടിയേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്‍ററില്‍ നിന്നും 1 കിലോമീറ്റര്‍ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു. ഓണിയന്‍ ക്ഷേത്രം സമീപത്താണ്.

ചരിത്രം

1918 ല്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള കോടിയേരി ഗേള്‍സ് ഹയര്‍ എലിമെന്‍ററി സ്ഥാപിതമായി. ഈ വിദ്യാലയം പിന്നീട് ഓണിയന്‍ ഈസ്റ്റ് അപ്പര്‍ പ്രൈമറി സ്കൂള്‍ എന്നറിയപ്പെട്ടു. വളരെക്കാലം പഴക്കമുള്ള ഓണിയന്‍ ഭഗവതി ക്ഷേത്രത്തെ വലയം വച്ചാണ് ഇന്ന് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് എന്നത് കേരളത്തിലെ തന്നെ ഒരു അപൂര്‍വ്വതയാണ്.

ആഭ്യന്തരമന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍, സാഹിത്യകാരന്‍‍ പവനന്‍ തുടങ്ങിയ നിരവധി പ്രശസ്ത വ്യക്തികള്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ്.

കോടിയേരി ബാലകൃഷ്ണന്‍,
പവനന്‍,


ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികള്, കംപ്യൂട്ടര്‍ ലാബ്, സയന്‍സ് ലാബ്, ലൈബ്രറി, സ്കൗട്ട് റൂം, സ്പോര്‍ട്സ് റൂം എന്നിവ വിദ്യാലയത്തിനുണ്ട്. 8 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ലാബുകളില്‍ ഉപയോഗിക്കുവാനായി എല്‍.സി.ഡി. പ്രോജക്റ്ററും ലാപ്ടോപ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ഹെഡ‍്മാസ്റ്ററുടെ ഓഫീസ് മുറി ഇന്‍റര്‍നെറ്റ്, പ്രിന്‍റര്‍ സൗകര്യത്തോടെ കംപ്യൂട്ടര്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്

വിവിധ വര്‍ഷങ്ങളിലായി നിരവധി വിദ്യാര്‍ത്ഥികള്‍ രാഷ്ട്രപതി, രാജ്യപുരസ്കാര്‍ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

  • വിദ്യാരംഗം കലാ സാഹിത്യ വേദി


  • സ്പോര്‍ട്സ്
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍


മാനേജ്മെന്റ്

മാനേജര്‍: ഒ.കെ.ഗൌരിക്കുട്ടി ടീച്ചര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍: 1. ശ്രീ. സി.കരുണാകരന്‍
2. ശ്രീ. ഹര്‍ഷന്‍‍
3. ശ്രീ. പി.പി. കൃഷ്ണന്‍
4. ശ്രീ. കെ. രാധാകൃഷ്ൻ്‍
5. ശ്രീ. വിജയന്‍
6. ശ്രീ. സി. കെ. ജയരാജന്‍
7. ശ്രീ. ജെ. കമലാദേവി
8. ശ്രീ. കെ. എം. രാജു

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

   * തലശ്ശേരി പുതിയ ബസ് സ്റ്റാന്‍റില്‍ നിന്നും മനേക്കര വഴി പാനൂര്‍ റൂട്ടില്‍. തലശ്ശേരി ടൌണില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരം.
   *  റെയില്‍വേ സ്റ്റേഷനില്‍ നിന്നും 5 കിലോമീറ്റര്‍ ദൂരം
"https://schoolwiki.in/index.php?title=ഓണിയൻ.എച്ച്.എസ്.കോടിയേരി&oldid=83806" എന്ന താളിൽനിന്ന് ശേഖരിച്ചത്