മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

20:28, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13945 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി

         2019 ഡിസംബർ അവസാനവാരത്തിലാണ് കൊറോണ എന്ന വാക്ക് ആദ്യമായി ഞാൻ കേട്ടത്. പത്രമാധ്യമങ്ങളിലൂടെ കേട്ടു എന്നല്ലാതെ അതിനെക്കറിച്ച് വലിയ അറിവൊന്നുമുണ്ടായിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ മാധ്യമങ്ങളിലെ സ്ഥിരം വാർത്തയായി ഈ രോഗം മാറി. 2020 മാർച്ച് ആയപ്പോഴേക്കും ലോകം മുഴുവൻ ഈ മഹാവ്യാധി വ്യാപിച്ചു കഴിഞ്ഞിരുന്നു.
             അമേരിക്ക, ഇറ്റലി, സ്പെയിൻ തുടങ്ങിയ ലോക രാജ്യങ്ങളെ മുഴുവൻ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് ഇപ്പോൾ കോ വിഡ് 19 എന്ന പേരിലാണ് അറിയപ്പെടുന്നത്. പാൻ ഡമിക് ഗണത്തിൽ പെടുന്ന വൈസാണ് ഇത്. ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നാരംഭിച്ച് ലോകമാകെ കനത്ത ആൾ നാശം വരുത്തിയ കൊറോണയുടെ ഭീതിയിലാണ് ഇന്ത്യയടക്കമുള്ള ലോക രാജ്യങ്ങളെല്ലാം തന്നെ.
           ഇന്ത്യയിൽ വൈറസ് വ്യാപനം തടയുന്നതിനായി ആദ്യ ഘട്ടത്തിൽ സ്ക്കൂളുകൾ അടക്കുകയും പരീക്ഷകൾ മാറ്റി വെക്കുകയും ചെയ്തു. പരസ്പര സമ്പർക്കമില്ലാതാക്കുക എന്നതു മാത്രമാണ് കൃത്യമായ ചികിത്സ ഇല്ലാത്ത ഈ രോഗത്തിനുള്ള ഏക പ്രതി വിധി. ഇന്ത്യയും മറ്റ് രാജ്യങ്ങളും ഇന്ന് ലോക് സാ ണിലാണ്. കേരളമാകട്ടെ, വളരെ മുന്നേ തന്നെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. ആരോഗ്യ വകുപ്പും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഉണർന്നു പ്രവർത്തിച്ചു. ' ബ്രേയ്ക്ക് ദി ചെയിൻ' എന്ന പരിപാടിയിലൂടെ ജനങ്ങൾക്കിടയിൽ ശുചിത്വ ബോധവല്ക്കരണം നടത്തി. സാമൂഹിക അകലം പാലിച്ചും മാസ്ക് ധരിച്ചും മലയാളികൾ കോവിഡിനെതിരെ പ്രതിരോധ വലയം തീർത്തിരിക്കുകയാണ്.
                രോഗത്തെ പേടിക്കുകയല്ല, രോഗം പടരാതിരിക്കാനുള്ള ജാഗതയാണ് നമുക്ക് വേണ്ടത്. അതിനായി ഒന്നു മാത്രമേ നാം ചെയ്യേണ്ടതുള്ളൂ. ഇന്ന് സാമൂഹിക അകലം പാലിച്ച് വീട്ടിലിരിക്കാം , നാളെ കൂടുതൽ അടുക്കാനായി .
        " stay at Home , stay safe"
 

ഷാരോൺ
6 മുത്തത്തി എസ് വി യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം