ഡി.ബി.എച്ച്.എസ്. വാമനപുരം/അക്ഷരവൃക്ഷം/രാവും പകലും

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42056dbhsvpm (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= രാവും പകലും | color= 1 }} <p>ഒരുദിവസം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാവും പകലും

ഒരുദിവസം ആകാശത്തിലെ എല്ലാ കൂട്ടുകാരെയും ചേർത്ത് ഒളിച്ചു കളിക്കാമെന്ന് ചിന്നു നക്ഷത്രം പറഞ്ഞു. കൂടെ മറ്റ് നക്ഷത്ര കൂട്ടുകാരും സമ്മതം മൂളി. ചിന്നു പറഞ്ഞു, ഞാൻ പോയി അമ്പിളി അമ്മാവനെയും സൂര്യൻ ചേട്ടനെയും മഴവിൽ ആന്റി യെയും പിന്നെ മേഘ കൂട്ടങ്ങളെയും വിളിച്ചു കൊണ്ട് വരാം. അല്പസമയത്തിന് ശേഷം ആകാശത്തിലെ എല്ലാവരും ഒരുമിച്ചു എത്തി. ആദ്യമേ മേഘം പറഞ്ഞു, ഞാൻ ഇല്ല... "ഞാൻ കാഴ്ച കാണാൻ മാത്രേ ഉള്ളു "

എങ്കിൽ പിന്നെ നമുക്ക് എല്ലാവർക്കും ഒരുമിച്ചു കളിക്കാമെന്ന് സൂര്യൻ പറഞ്ഞു. അങ്ങനെ എണ്ണാനുള്ള അവസരം മഴവില്ലിന് ആണ് ആദ്യം ലഭിച്ചത്. 

സൂര്യനും ചന്ദ്രനും മേഘത്തിന്റെ പിറകിലൊളിച്ചു. ആദ്യം കണ്ടു പിടിച്ചത് സൂര്യനെ ആയിരുന്നു.... സൂര്യൻ എണ്ണുമ്പോൾ പകലും,,, പിന്നെ ചന്ദ്രനെ കണ്ടു പിടിക്കുമ്പോൾ ചന്ദ്രൻ എണ്ണും അപ്പോൾ രാത്രിയും ആയി  കാണുന്നു. ഈ ക്രമത്തിൽ ഇന്നും രാവും പകലും മാറി മാറി വരുന്നു... ആകാശത്തിലെ ഒളിച്ചു കളി പോലെ. 

അസ്മിത
9 A ഡി ബി എച്ച് എസ് വാമനപുരം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ