ഉളിയക്കോവിൽ എൽ. പി. എസ്/അക്ഷരവൃക്ഷം/കൊറോണയെ ഒന്നിച്ചു നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
20:27, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Uliyacovil lps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ ഒന്നിച്ചു നേരിടാം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ ഒന്നിച്ചു നേരിടാം

ലോകത്താകമാനം കൊറോണ വൈറസ് മൂലം ലക്ഷകണക്കിന് ആളുകൾ മരിക്കുകയും ഇനിയും ധാരാളം പേർ നിരീക്ഷണത്തിൽ കഴിയുകയും ചെയ്യുന്നു: കോവിഡ്- 19 എന്നും ഇതിന് വിളിപ്പേരുണ്ട് .. ഇപ്പോൾ ലോകത്താകമാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്... വൈറസ്സിനെ തുരത്താൻ പല മുൻകരുതലുകളും സ്വീകരിച്ചിരിക്കുകയാണ്... ശുചിത്വ ശീലങ്ങൾ പാലിച്ചു മാത്രമേ ഈ വൈറസിനെ തുരത്താൻ കഴിയൂ.. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ച് വീടുകളിൽ തന്നെ സുരക്ഷിതരായി കഴിയാനാണ് സർക്കാർ ലോക്ക് ഡൗൺ നടപ്പിലാക്കിയിരിക്കുന്നത്. 20 മിനുട്ട് ഇടവിട്ട് സോപ്പോ ഹാൻഡ്‌വാഷോ, സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, കഴുകാത്ത കൈകൾ കൊണ്ട് കണ്ണിലും മൂക്കിലും വായിലും തൊടാതിരിക്കുക, ധാരാളം വെള്ളവും പോഷകാഹാരങ്ങൾ കഴിച്ച് പ്രതിരോധ ശക്തി നേടുക, ആവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കി വീടുകളിൽ തന്നെ കഴിയുക ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിച്ച് നമുക്ക് കൊറോണയെ നേരിടാം.. രാപ്പകൽ കഷ്ടപ്പെടുന്ന ഡോക്ടർമാർ, നഴ്സുമാർ , പോലീസുകാർ, നേതാക്കന്മാർ മാധ്യമ പ്രവർത്തകർ മറ്റ് സന്നദ്ധ സംഘടനകൾ എന്നിവർക്ക് ഒരായിരം നന്ദി അർപ്പിച്ചു കൊണ്ടും സർക്കാർ നിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടും കൊറോണ എന്ന മഹാമാരിയെ നമുക്ക് ഒത്തൊരുമിച്ച് നേരിടാം

പവിത്ര S. P
5 A ഉളിയക്കോവിൽ എൽ. പി. എസ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം