ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ അമ്മയാം പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44021 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയാം പ്രകൃതി      <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം പ്രകൃതി     

അനന്തമാം ആഴിയിൽ നിന്നുയരുന്ന
ആദിത്യ കിരണങ്ങളാൽ പുളകം കൊണ്ടിടും
സസ്യലതാദികൾ അമ്മയാം ധരണിയെ
തഴുകുന്ന മൺ തരികളും പച്ചപ്പുതപ്പിച്ചതാം
മലനിരകളും ചേലുള്ള ചെന്താമര കുളങ്ങളും
അരയന്ന പൊയ്കകളും
വെള്ളിയരഞ്ഞാണു പോലെ
വെട്ടിതിളങ്ങുന്ന നദികളും
പച്ചക്കുടകളുയർത്തി നിൽക്കുമാ
ചേലുള്ള വമ്പൻ മരങ്ങളും
പുഞ്ചിരിച്ചു തലയാട്ടി നിൽക്കുമാ
സുന്ദര പുഷ്പങ്ങളും അതിൽ നിന്ന്
തേനുണ്ണാനായി മൂളിപറക്കും വണ്ടും
ഹാ! എത്ര സുന്ദരമെൻ്റെ പ്രകൃതി
അമ്മയാം പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കുന്നു
തൻ സ്വർത്ഥതയാൽ തിന്മ ചെയ്തീടുന്നു
മരങ്ങളും തടാകങ്ങളും നശിപ്പിക്കുന്നു
അതിൻ ഫലമോ രോഗവും മരണവും
പിന്നെങ്ങനെ മാറിടും ഈ മഹാമാരികൾ
പ്രകൃതിയെ സംരക്ഷിക്കാം മഹാമാരികളെ കീഴടക്കാം


അബിഷ എസ് ബി
7 B ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത