ഗവ. എൽ.പി.എസ്. പുതുക്കുളങ്ങര/അക്ഷരവൃക്ഷം/ലോക്ക് ഡൗൺ...അനുഭവം….

Schoolwiki സംരംഭത്തിൽ നിന്ന്
20:22, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42523 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ലോക്ക് ഡൗൺ...അനുഭവം…. <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക്ക് ഡൗൺ...അനുഭവം….

അവസാന പരീക്ഷ എഴുതാതെ അടുത്ത ക്ലാസ്സിലേക്ക് പോകാം… മൂന്ന് മാസത്തെ അവധിക്കാലം… എല്ലാം കൂടി എനിക്ക് സന്തോഷം…..ദിവസങ്ങൾ കഴിയുംതോറും കിട്ടിയ അവധി വീട്ടിനടുത്തുള്ള കൂട്ടുകാരോടൊപ്പം കളിക്കാൻ കിട്ടിയതല്ല കൂടാതെ അവരെ കാണാൻ പോലും കഴിയാത്ത അവസ്ഥ യാണെന്ന് മനസ്സിലായി.ചൈനയിലെ വുഹാനിൽ കാണപ്പെട്ട കൊറോണ വൈറസ് ലോകത്തെ മുഴുവനും ബാധിച്ചു.. അങ്ങനെ കോവിഡ് 19 എന്ന പേരിൽ നമ്മുടെ കൊച്ചു കേരളത്തിലും എത്തി എന്ന്…അമേരിക്കയിലും സ്പെയിനിലും ചൈനയിലും എല്ലാം ജനങ്ങൾ മരിച്ചു കൊണ്ടിരിക്കുന്നു…. പേടിച്ചു നിൽക്കാതെ ജാഗ്രത വേണം എന്ന് ടി വി യി ലൂടെ അറിയാൻ കഴിഞ്ഞു. നമ്മുടെ നാടും നാട്ടുകാരും ലോക്ക് ഡൗണിൽ ആയി. അച്ഛൻ വീട്ടു സാധനങ്ങൾ ഒക്കെ ആവശ്യത്തിന് വാങ്ങി വച്ചു. 8മാസം ഗർഭിണി യായ എന്റെ അമ്മയെ കാണാൻ വന്ന അമ്മാമയും മമ്മിയും പൊന്നു ചേച്ചിയും വീട്ടിൽ ലോക്ക് ഡൗൺ ആയി.. ഞങ്ങൾ ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകിയും സാനിട്ടയ്‌സർ ഉപയോഗിച്ചു കൈകൾ വൃത്തിയാക്കിയും പരസ്പരം അകലം പാലിച്ചും വീട്ടിനകത്തു തന്നെ… ടി വി യും ഫോണും ഉള്ളതിനാൽ കാർട്ടൂൺ കണ്ട് കുറച്ചു സമയം ചെലവഴിച്ചു. അമ്മാമ AKTA ക്കു വേണ്ടി 100 മാസ്‌ക്കുകൾ തയ്ച്ചു കൊടുത്തു. ഞാനും ചേച്ചിയും അമ്മാമയെ സഹായിച്ചു. ഓഫീസിൽ പോകാതെ നിന്ന അച്ഛൻ ഞങ്ങളുടെ പുരയിടത്തിൽ കൃഷി ചെയ്തു മരച്ചീനി യും മഞ്ഞളും ആണ് നട്ടത്.ഞാൻ അവിടെയും സഹായിയായി കൂടി.അമ്മയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുപോകുന്ന ദിവസം മാസ്ക് ധരിച്ചു സാനിറ്റൈസർ ഭക്ഷണം വെള്ളം ഇവയൊക്കെ കൊണ്ടു പോകും.. പോകുന്ന വഴിക്ക് പോലീസ് പരിശോധന 3 സ്ഥലത്തു ഉണ്ടായിരുന്നു എന്ന് പറയാറുണ്ട്. തിരിച്ചു വന്നാൽ അവർ വീട്ടിൽ കയറാതെ കുളിച്ചു വൃത്തി യായ ശേഷം മാത്രമേ അകത്തു വരൂ. റോഡിൽ വാഹനങ്ങൾ ഒന്നും തന്നെ ഇല്ല.. കടകൾ തുറക്കില്ല...എല്ലായിടത്തും ജാഗ്രത… ഇതിൽ നിന്നും ഒരു കാര്യം ഞാൻ മനസ്സിലാക്കി.. വ്യക്തി ശുചിത്വം.. എന്തായാലും അന്തരീക്ഷ മലിനീകരണം കുറഞ്ഞു. കൂടാതെ വീട്ടിലെ മുരിങ്ങയിലയും, വാഴത്തടയും, വാഴക്കായും, ചേനയും, ചേമ്പും, കാച്ചിലും, മരച്ചീനിയും, മാങ്ങയും, ചക്കയും, ചക്കക്കുരുവും, പപ്പായ യും എല്ലാം ഉപയോഗിച്ച് വ്യത്യസ്‌ത രുചികളിൽ വിഷമില്ലാത്ത ഭക്ഷണം കഴിക്കാൻ കഴിഞ്ഞു.. വീട്ടുകാരോട് കൂടുതൽ സമയം ചിലവഴിച്ചു.. കേരളത്തെ മഹാമാരിയിൽ നിന്നും രക്ഷിച്ചതിനു പോലീസുകാരോടും ആരോഗ്യ പ്രവർത്തകരോടും സർക്കാരിനോടും നമുക്ക് നന്ദി പറയാം… മറ്റു രാജ്യങ്ങൾക്കും സംസ്ഥാനങ്ങൾക്കും നല്ലൊരു മാതൃക യാകാൻ കേരളത്തിന്‌ കഴിഞ്ഞു.. ജാഗ്രത യിൽ തുടരുന്ന എനിക്ക് ഇപ്പോൾ സന്തോഷം തോന്നുന്നത് വേനൽ മഴയിൽ കിളിർത്തു നിൽക്കുന്ന മരച്ചീനി കൃഷി കാണുമ്പോൾ ആണ്…

ഗൗതം ശിവ. S.A
Std : 3.B ഗവൺമെൻറ് എൽ.പി.എസ്. പുതുക്കുളങ്ങര
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം