ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/ഒററമനസ്സായ് നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
20:18, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kunnathukal.gups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒററമനസ്സായ് നേരിടാം <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒററമനസ്സായ് നേരിടാം

ചൈനയിൽ നിന്നൊരു മഹാമാരി
വന്നെന്റെ ഭൂമാതാവിനെപുൽകിയല്ലോ
തെല്ലിടവേളയിലാ ശത്രുവന്നീ
ലോകത്തെയാകെ വിഴുങ്ങിയല്ലോ
വർദ്ധക്യമേറിയ മാതാപിതാക്കളും
പിഞ്ചിളം പൈതങ്ങളും തേങ്ങിയല്ലോ
ഇതിനേക്കാൾ ഭീകരരെ നേരിട്ടൊരാ
കേരളമാണെന്റെ ജന്മദേശം
നാട്ടിലിറങ്ങാതെ നഗരം കാണാതെ
ലോകത്തിൽനിന്നുമീ വ്യാധി നീക്കാം
സഹജീവികൾക്കായി കൈകൾ കോർക്കാം
സത്കർമമായി കരുതി നീങ്ങാം
ഒറ്റമനസായി നേരിടാം

അനന്തലക്ഷ്മി
6 B ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത