കുരിയോട് എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണക്കാലം
കൊറോണക്കാലം
ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസിൻ്റെ വ്യാപനമുണ്ടായത്.ഇന്ന് ഇത് ഒരു മഹാമാരിയായി ലോകത്തിൻ്റെ എല്ലാ ഭാഗങ്ങളിലും പടർന്നിരിക്കുകയാണ്. ആയിരക്കണക്കിന് ജനങ്ങളാണ് വിവിധ രാജ്യങ്ങളിലായി മരണപ്പെട്ടുകൊണ്ടിരിക്കുന്നത്.അടുക്കാനായി അകലാം സുരക്ഷിതമായി വീട്ടിലിരിക്കാം എന്നതാണ് കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രധാന സന്ദേശം. കോവിഡ്19 വ്യാപനം തടയുന്നതിൽ ഇന്ത്യയും കേരളവും നടത്തുന്ന പ്രവർത്തനങ്ങൾ ലോകത്തു തന്നെ മാതൃകയാണ്. ഒരുപാട് രാജ്യങ്ങളാണ് ഇതിൻ്റെ മരുന്നിന്നു വേണ്ടി ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടുള്ളത്. ഇതിൻ്റ വ്യാപനം തടയുന്നതിനായി ഗവൺമെൻ്റ് ജനതാ കർഫ്യൂ നടത്തുകയും എല്ലാ ഇന്ത്യക്കാരും അതിനോട് സഹകരിക്കുകയും ചെയ്തു.കേരളത്തിൽ ചില സ്ഥലങ്ങളിൽ അതീവ ജാഗ്രതാ നിർദേശമാണ് ഇന്ന് നിലവിൽ ഉള്ളത്.സമൂഹ പങ്കാളിത്തത്തോടെ നടത്തുന്ന പ്രവർത്തനങ്ങൾ വിജയം കൈവരിക്കുന്നതായി നമുക്ക് കാണാൻ കഴിയുന്നുണ്ട്. വൈറസിനെ തുരത്താനായി സോപ്പിട്ടോ സാനിറ്റൈസർ ഉപയോഗിച്ചോ കൈ നന്നായി കഴുകണം.പുറത്തിറങ്ങുമ്പോൾ മുഖാവരണം ധരിക്കണം.സാമൂഹിക അകലം പാലിക്കണം. ആരോഗ്യ പ്രവർത്തകരും പോലീസ് അഗ്നിരക്ഷാ സേനാഗംങ്ങൾ തുടങ്ങിയവരും മുഴുവൻ സമയവും വൈറസിൻ്റെ വ്യാപനം തടയാനായി കഠിന പ്രയത്നം ചെയ്യുകയാണ്.ഇവരുടെ സേവനം എത്ര പ്രശംസിച്ചാലും മതിയാകില്ല. ലോക്ക് ഡൗൺ കാലത്തിലൂടെയാണ് നാമിപ്പോ കടന്നു പോകുന്നത്. എല്ലാവരും ഇതിനോട് സഹകരിച്ചേ പറ്റു.ഈ കാലയളവിൽ ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റും വീടുകളിലെത്തിച്ച് കൊടുക്കാൻ പോലീസ് സേനാoഗങ്ങളും സന്നദ്ധ പ്രവർത്തകരും തയ്യാറാണ്. ആരോഗ്യപരമായ സംശയ നിവാരണത്തിനായി 1056 എന്ന ദിശ നമ്പറിൽ വിളിക്കാം. സാമൂഹിക അകലം പാലിക്കേണ്ടത് കൊണ്ട് ഈ കാലയളവിലുള്ള ആഘോഷങ്ങളെക്കെ ഒഴിവാകുകയാണ് ചെയ്തത്.ഞങ്ങൾ ഈ ലോക്ക് ഡൗൺ കാലയളവിൽ പുറത്ത് പോയിട്ടേയില്ല. പുസ്തകങ്ങൾ വായിച്ചും കളികളിൽ ഏർപ്പെടും അവധിക്കാലം വീട്ടിൽ തന്നെ ചിലവഴിക്കുകയാണ് തുടക്കത്തിൽ തന്നെ ലോക്ക് ഡൗൺപ്രഖ്യാപിച്ചത് കൊണ്ട് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ വൈറസ് വ്യാപനവും മരണ നിരക്കും വളരെ കുറവാണ്. കേരളത്തിൽ എല്ലാ ചികിത്സാ ചെലവുകളും വഹിക്കുന്നത് സർക്കാരാണു. ഒരു പ്രത്യേക തരത്തിലുള്ള വസ്ത്രം ധരിച്ചാണ് ഡോക്ടർമാരും നേഴ്സ്മാരും രോഗികളെ പരിശോധിക്കുന്നതും പരിചരിക്കുന്നതും. ഈ രോഗത്തിൻ്റെ വിപത്തിനെക്കുറിച്ച് നിരന്തരം ജനങ്ങളെ ബോധവൽക്കരിക്കുകയും ലോക്ക് ഡൗൺ ലംഘനം നടത്തുന്നവർക്കെതിരെ കർശന നിലപാട് എടുത്ത് കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ഇന്ത്യയിൽ വൈറസിൻ്റെ വ്യാപനം തടയുന്നതിന് അതീവ ജാഗ്രതാ നിർദ്ദേശങ്ങളാണ് നിലവിൽ ഉള്ളത്. എത്രയും പെട്ടെന്ന് കോവിഡ് മുക്ത രാജ്യമായി ഇന്ത്യ മാറുമെന്ന് നമുക്ക് പ്രത്യാശിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ