സെന്റ്. തോമസ് ഗേൾസ് എച്ച്.എസ്. പെരുമാന്നൂർ/അക്ഷരവൃക്ഷം/ഒരു ലോക്ക്ഡൗൺ കാലത്ത് ......

Schoolwiki സംരംഭത്തിൽ നിന്ന്
20:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു ലോക്ക്ഡൗൺ കാലത്ത്

ഉറക്കത്തിൽ കുറെ മധുര സ്വപ്‌നങ്ങൾ കണ്ടുറങ്ങിയ മോനുട്ടൻ അച്ഛന്റെ ശബ്ദം കേട്ടാണ് ഉറക്കമുണർന്നത്. ക്ളോക്കില ക്കു് നോക്കിയപ്പോൾ സമയം പത്ത്. ഇന്ന് തിങ്കൾ ആഴ്ചയാണല്ലോ. ഈ സമയത്ത് അച്ഛൻ ഓഫീസിൽ പോകുന്നതോണല്ലോ. ഇന്നെന്താ പോകാത്തത്. അവൻ ഉറക്കച്ചടവോടെ എഴുന്നേറ്റു ചെന്ന് അച്ഛന്റെ മടിയിലിരുന്നു. എന്നിട്ട് കോഞ്ചലോടെ അവൻചോദിച്ചു. “അച്ഛൻ എന്താ ഇന്ന് ജോലിക്ക് പോയില്ലേ ? “ അച്ഛൻ പറഞ്ഞാണ് അവൻ അറിഞ്ഞത് കോവിഡ് -19 എന്ന മഹാമാരി നമ്മുടെ രാജ്യത്തെ കീഴടക്കിയിരിക്കുന്നു. ആർക്കും പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥ. ഓഫീസുകളും, മോളുകളും ഒന്നും തുറക്കുന്നില്ലത്രേ! വാഹനങ്ങൾ പോലും റോഡിൽ ഇറക്കാൻ പറ്റില്ല . “ഹോ എന്തൊരു കഷ്ട്ം” അവൻ ആരോടെന്നില്ലാതെ പറഞ്ഞു. ഈ വെക്കേഷൻ കാലത്ത് അവന്റെ ബന്ധുക്കൾ എല്ലാം വീട്ടിൽ വരുവാനും, അവരോടൊത്തു കളിക്കുവാനുമുള്ള അവസരം അവനു നഷ്ടമായി. കാരണം, അവന്റെ അച്ഛന്റെ ചേട്ടന്റെ മകളുടെ കല്യാണമായിരുന്നു. അതെല്ലാം മാറ്റിവെച്ചതായി അച്ഛൻ പറഞ്ഞു. കോവിഡ് കാലത്ത് ആഘോഷങ്ങളൊന്നും പാടില്ലത്രേ! അത് കേട്ടപ്പോൾ അവന്റെ കുഞ്ഞുമനസ്സ് ഭയങ്കരമായി വേദനിച്ചു. എങ്കിലും അവനു ദുുഃഖം തോന്നിയില്ല. കോവിഡിനെ അകറ്റാനല്ല,! എല്ലാവരും ഒരേ മനസ്സോടെ ഒരുമിച്ചു നിന്നാൽ അതിനെ അകറ്റാം. അങ്ങനെ ദിനങ്ങൾ ഓരോന്നായി പോയിത്തുടങ്ങി. അവൻ പ്രകൃതിയോടിണങ്ങി. രാവിലെ ഉണരുമ്പോൾ കേൾക്കുന്ന കിളികളുടെയും പക്ഷികളുടെയും കളകളാരവങ്ങൾ കേട്ടു് അവന്റെ കുഞ്ഞുമനസ്സിന്റെ സങ്കടങ്ങളെല്ലാം കുറേച്ചെയായി മാറിത്തുടങ്ങി. അന്ന് മുറ്റത്തിറങ്ങി കളിക്കുന്ന സമയത്ത് പലതരം വർണങ്ങളിലുള്ള പക്ഷികളെ കണ്ടു. “ഹായ് എത്ര ഭംഗിയാണ് ഈ പക്ഷികൾക്ക് ഇത്രയുംനാൾ ഇവ എവിടെപോയി? ഇപ്പോൾ മുറ്റത്തിറങ്ങുമ്പോൾ ചൂടും കുറവ് .വൃക്ഷങ്ങളിൽ നിന്ന് നല്ല കാറ്റും. ഇതെന്താഈ ഭൂമിയിൽ സംഭവിച്ചത്. “അതിശയത്തോടെ വീട്ടിലേയ്ക്ക് കയറുമ്പോൾ അതാ ടീവിയിൽ പറയുന്നു റോഡിൽ വാഹങ്ങൾ ഇറങ്ങാത്തതിനാലും ഫാകടറികൾ തുറന്നു പ്രവർത്തിക്കാത്തതിനാലും അന്തരീക്ഷ മലിനികരണം കുറഞ്ഞത്രേ! അതുമാത്രമല്ല ഗംഗാ നദിയിലെ മാലിന്യത്തിന്റെ അളവും കുറഞ്ഞു. അപ്പോഴാണ് അവൻ ഒരു യാഥാർഥ്യം മനസ്സിലാക്കിയത്.മനുഷ്യനാണ് ഈ പ്രകൃതിയെ നശിപ്പിക്കുന്നത്. ദുരാഗ്രഹം മൂത്ത് അവൻ അവന്റെ മനോഹരമായ വാസസ്ഥലത്തെ നശിപ്പിക്കുന്നു. അതിന്റെ തിരിച്ചടിയാണ് കോവിഡും പ്രളയവുമെല്ലാം. അവനു നിരാശ തോന്നി തനിക്കാവുംവിധം ഈ പ്രകൃതിയെ രക്ഷിക്കണമെന്ന് അവൻ തീരുമാനിച്ചു. “വരു നമുക്ക് ഒന്നിക്കാം, പ്രകൃതിയെ രക്ഷിക്കാം”.

അനിഷ ആർ.
9 C സെന്റ് തോമസ് ജി.എച്ച്.എസ്.പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ