ഗവ.യു.പി.സ്കൂൾ പേരിശ്ശേരി/അക്ഷരവൃക്ഷം/ചങ്ങാതിക്കൂട്ടം
ചങ്ങാതിക്കൂട്ടം
ഒരിടത്ത് നവനീത് എന്ന ഒരു കുട്ടിയുണ്ടായിരുന്നു. ഒരു അവധിക്കാലത്ത് അവന് അവന്റെ അച്ഛൻ ഒരു പന്തു വാങ്ങി കൊടുത്തു. അവനു പന്തുകളി വളരെ ഇഷ്ടമായിരുന്നു. പക്ഷെ എന്തു ചെയ്യും ആര് തന്റെ കൂടെ കളിക്കും. അവൻ ആകെ വിഷമിച്ചു. ഒരു ദിവസം അവൻ പന്തുമായി പുറത്തേക്കിറങ്ങി. മുറ്റത്തും തൊടിയിലുമൊക്കെയായി കുറച്ചു സമയം തനിയെ കളിച്ചു. അവനു വല്ലാതെ സങ്കടം വന്നു. എന്റെ കൂടെ കളിക്കാൻ ആരുമില്ലല്ലോ. അങ്ങനെ വിഷമിച്ചു നിൽക്കുമ്പോൾ അതാ അപ്പുറത്തെ പറമ്പിൽ കുറച്ചു കുട്ടികൾ കളിക്കുന്നു. അവൻ പന്തുമായി അവരുടെ അടുത്തേക്ക് പതിയെ പതിയെ നടന്നു ചെന്നു. കളിച്ചുകൊണ്ടിരുന്ന കുട്ടികൾ തിരിഞ്ഞു നോക്കിയപ്പോൾ പന്തുമായി നിൽക്കുന്ന നവനീതിനെയാണ്. അവർ അവനോടു ചോദിച്ചു. 'ആരാ നീ എന്തിനാ വന്നത്', അവൻ പറഞ്ഞു "എന്റെ പേര് നവനീത്" ഞാൻ കറുകപ്പിള്ളി ഗവ. യു.പി സ്കൂളിൽ രണ്ടാം ക്ലാസ്സില് പഠിക്കുന്നു. എനിക്ക് കളിക്കാൻ ആരും കൂട്ടില്ല, നിങ്ങൾ എന്നെ കൂടെ നിങ്ങളുടെ നിങ്ങളുടെ കൂടെ കളിക്കാൻ കൂട്ടുമോ? എന്റെ കയ്യിൽ പന്തുണ്ട് പുതിയതാണ്. അവർ അൽപസമയം ആലോചിച്ചു. ശരി നമുക്ക് ഒരുമിച്ചു കളിക്കാം. അങ്ങനെ അവർ കൂട്ടുകാരായി. തുടർന്നുള്ള ദിവസങ്ങളിലെല്ലാം അവർ പന്തുകളിയും കഥപറച്ചിലും പാട്ടും ഒക്കെയായി സന്തോഷത്തോടെ കളിച്ചു നടന്നു. അങ്ങനെ അവധിക്കാലം കഴിയാറായി. അവർക്ക് വളരെയധികം സങ്കടം തോന്നി. എന്നാൽ നവനീത് പറഞ്ഞു. സാരമില്ല കൂട്ടുകാരെ, നമുക്ക് പഠിക്കുകയും വേണമല്ലോ. അതിനു സ്കൂളിൽ പോകണം . അവധി കിട്ടുമ്പോൾ നമുക്ക് വീണ്ടും കണ്ടുമുട്ടാം ചങ്ങാതിമാരെ. അങ്ങനെ അവന്റെ അവധിക്കാലം സന്തോഷമായി കഴിഞ്ഞു. നവനീതും ചങ്ങാതിമാരും അവരവരുടെ സ്കൂളുകളിൽ പോയി തുടങ്ങി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആവപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആവപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആവപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആവപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ