കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19 ഉം വെക്കേഷൻ 20 ഉം

Schoolwiki സംരംഭത്തിൽ നിന്ന്
20:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13743 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ് 19 ഉം വെക്കേഷൻ 20 ഉം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ് 19 ഉം വെക്കേഷൻ 20 ഉം

എല്ലാ വേക്കേഷനും ഞങ്ങൾ സാധാരണ ചെയ്യാറ് കുടുംബത്തോടെ ടൂർ പോകും, കുറെ യാത്ര, പുറത്തെ ഭക്ഷണം, അവസാനം ശർദ്ദി, പനി, ആശുപത്രി എന്നിങ്ങനെ പോകും.പരീക്ഷയൊക്കെ കഴിഞ്ഞ് അച്ചന്റെ തിരക്കുകളൊക്കെ മാറ്റിവച്ചാണ് പോകാറ്. ഇത്തവണ എല്ലാം മാറി. പരീക്ഷ ഇല്ല, ടൂർ ഇല്ല, പുറത്തെ ഭക്ഷണമില്ല, കാർട്ടൂൺ പോലുമില്ല.ഏത് നേരവും ന്യൂസ് ന്യൂസ് ന്യൂസ്. ഞാനും ചേട്ടനും ഇപ്പൊ കുറെ നേരം ന്യൂസ് കാണും. വീട്ടിൽ ആകെ ഒരു മാറ്റം. പപ്പ എപോഴും ഞങ്ങളുടെ കൂടെ തന്നെയുണ്ട്,ഒരുപാട് കളികൾ പഠിപ്പിച്ചു പുതിയതല്ല, എല്ലാം പഴയതാണ്. പപ്പയും മമ്മിയും ചെറുപ്പത്തിൽ കളിച്ച കളികളാണ് എല്ലാം. എന്തൊരു രസമാണ് എല്ലാം. മമ്മി എപ്പോഴും നല്ല ഭക്ഷണം ഉണ്ടാക്കും.അതൊന്നും ഞാൻ പുറത്തുനിന്ന് കഴിച്ചിട്ടില്ല. പക്ഷേ നല്ല രസം.ഞാൻ കുറേ പാട്ടും കഥയും പഠിച്ചു ഇത്തവണ.പപ്പയും പഠിപ്പിച്ചു ചിലതൊക്കെ.മമ്മിയെ അടുക്കളയിൽ സഹായിക്കാനും ഞങ്ങളുടെ ഉടുപ്പ് അടുക്കി വെക്കാനും എല്ലാം. ഇതിനൊക്കെ കാരണം ആരെന്നോ? കൊറോണ ആണത്രേ! കൊറോണ.പക്ഷേ ഒരു റംബുട്ടാൻ പഴം പോലെയാ എനിക്ക് തോന്നിയത് ഹ.. ഹ..ഹ.