ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ ആരോഗ്യസംരക്ഷണം അവശ്യഘടകം
ആരോഗ്യസംരക്ഷണം അവശ്യഘടകം
മനുഷ്യ ജീവിതത്തിലെ പ്രധാന സ്ഥാനമാണ് ആരോഗ്യ സംരക്ഷണത്തിലുള്ളത്. ശാരീരികവും മാനസികവുമായ ആരോഗ്യം നമ്മുടെ ആയൂർ ദൈർഘ്യം വർദ്ധിപ്പിക്കുന്നു. ആരോഗ്യമുള്ള ജനതയാണ് ഒരു രാജ്യത്തിന്റെ സമ്പത്ത്. ആരോഗ്യസംരക്ഷണത്തിനു വേണ്ട ചില നിർദേശങ്ങൾ, ▪ആരോഗ്യ സംരക്ഷണത്തിൽ നാം നിത്യേന കഴിക്കുന്ന ആഹാരത്തിന് പ്രധാന പങ്കാണുള്ളത്. കൊഴുപ്പു കുറഞ്ഞ, നാരുകളടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. പഴങ്ങളും, പച്ചക്കറികളും കൂടുതലായി കഴിക്കാൻ ശ്രമിക്കണം *ശരീര ഭാരം നിയന്ത്രിക്കുക. അമിതവണ്ണം പലരുടെയും പ്രശ്നമാണ്. ഇത്തരക്കാരിൽ ഉയർന്ന രക്തസമ്മർദ്ദവും, ഹൃദ്രോഗവും, പക്ഷാഘാതവും കണ്ടുവരുന്നു. *ദൈനംദിനജീവിതത്തിൽ വ്യായാമം ശീലമാക്കുക. *മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക. പുകവലി അർബുദത്തിനും, ശ്വാസകോശ സംബന്ധമായ പലരോഗങ്ങൾക്കും കാരണമാകുന്നു. പുക ശ്വസിക്കുന്നയാളെയും ഈ രോഗങ്ങൾ ബാധിക്കാറുണ്ട് *എപ്പോഴും സന്തോഷമായിരിക്കാൻ ശ്രമിക്കുക. മാനസികമായി ദുർബലപ്പെടുത്തുന്ന കാര്യങ്ങൾ ഓർക്കുന്നതും ചെയ്യുന്നതും കഴിവതും ഒഴിവാക്കുക *ആരോഗ്യപ്രവർത്തകർ നിർദേശിക്കുന്ന പ്രതിരോധ കുത്തിവയ്പ്പുകളിൽ പങ്കു ചേരുക. രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ നാം എടുക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും , ആവശ്യം വേണ്ട ആഹാരം മാത്രം പാകം ചെയ്ത് അത് അന്നേ ദിവസം തന്നെ ഉപയോഗിച്ച് തീർക്കാനും ശ്രദ്ധിക്കണം. ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങളും മുൻകരുതലുകളും എടുക്കണം. ക്രമത്തിലൂടെയും കൃത്യമായ ആഹാര ജീവിതരീതിയിലൂടെയും ആരോഗ്യമുള്ള ഒരു ശരീരത്തെ നമുക്ക് വാർത്തെടുക്കാം. ആരോഗ്യമുള്ള ഒരു കുടുംബവും സമൂഹവും രാജ്യവും വളരുകയുള്ളൂ അതിനായി നമുക്ക് ഒത്തൊരുമിച്ചു ശ്രമിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ