എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം/അക്ഷരവൃക്ഷം/പരിസ്ഥിതിയും ശുചിത്വവും
പരിസ്ഥിതിയും ശുചിത്വവും
വ്യവസായവും വികസനവും സ്വാർത്ഥത നിറഞ്ഞ ആസൂത്രണത്തിലെ പിഴവുകളും കൊണ്ട് നമ്മുടെ പരിസരം മലിനമായിക്കൊണ്ടിരിക്കുകയാണ്.ഭൂമിയും ആകാശവും സമുദ്രവുമെല്ലാം മനുഷ്യൻ ഇങ്ങനെ മലിനമാക്കുന്നുണ്ട്. അന്തരീക്ഷമലിനീകരണം പരിസരമലിനീകരണത്തിൻറെ ഏറ്റവും നല്ല തെളിവാണ് .ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനമാക്കികൊണ്ടിരിക്കുന്നു അടിസ്ഥാന രാസവസ്തുക്കൾക്ക് പുറമെ,അറുപത്തയ്യായാരത്തോളം രാസവസ്തുക്കൾ ഇന്ന് അന്തരീക്ഷത്തിൽ ഉണ്ട്. ഇവയിൽ പലതും കാൻസറിന്റെ വിത്തുകളായി അംഗീകരിക്കപ്പെട്ടവയാണ്. ഇവ അന്തരീക്ഷവായുവിലെ കാർബൺഡയോക്സൈഡിന്റെ അളവ് ഇരുപത്തിയേഴ് ശതമാനം വർധിപ്പിച്ചിട്ടുണ്ട് .ഇതിന്റെ ഫലമായി അന്തരീക്ഷത്തിലെ ചൂട് വർധിക്കുന്നു.ക്രമേണ ഇത് മഴയെ വിപരീതമായി സ്വാധീനിക്കുന്നു. ജീവൻ നിലനിർത്തുന്നതിന് വായുവെന്നപോലെ തന്നെ ആവശ്യമാണ് വെളളവും എന്നാൽ ശുദ്ധജലം ഇന്ന് ഒരു സങ്കൽപ്പം മാത്രം ആയിക്കൊണ്ടിരിക്കുകയാണ്.വ്യവസായശാലകളിൽ നിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളെയും സമുദ്രത്തെയും വിഷമയമാക്കുന്നു.അപകടകാരികളായ മെർക്കുറി,കാഡ്മിയം ,സയനൈഡുകൾ ആർസനിക്ക് തുടങ്ങിയവ ഇങ്ങനെ ജലത്തിൽ ലയിച്ചുചേരുന്നുണ്ട്. ജലമലിനീകരണത്തിന്റെ തെളിവുകളായി ഗംഗയും യമുനയും ചാലിയാറും മാറിക്കഴിഞ്ഞു. ഇതുമൂലം കോളറ ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾ വ്യാപകമായിട്ടുണ്ട്. ഈ രോഗങ്ങളെ നാം പ്രതിരോധിക്കണം അല്ലെങ്കിൽ ഇത് പരിസ്ഥിതിയെ നാശമാക്കും. പ്രതിരോധിക്കണമെങ്കിൽ പ്രകൃതിയെ ശുചിത്വമുളളതാക്കണം.നമ്മൾ തന്നെയാണ് പരിസ്ഥിതിയെ നാശമാക്കുന്നത്.അതുകൊണ്ട് നമ്മൾ തന്നെ പരിസ്ഥിതിയെ ശുചികരിക്കണം. ഫാക്ടറികളിലെ പുകക്കുഴൽ നീളത്തിൽ വയ്ക്കുക.പരിസ്ഥിതിയെ എപ്പോഴും ശുചിത്വമാക്കി വയ്ക്കുക.അങ്ങനെ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും.പരിസരമലിനീകരണം തടയാൻ നിരവധി നിയമങ്ങളുണ്ട്.ജൂൺ 5പരിസ്ഥിതിദിനമായി നാം ആചരിക്കുന്നു. മണ്ണിന് വൃക്ഷങ്ങളുടെ സംരക്ഷണം ഇല്ലാതായപ്പോൾ മണ്ണൊലിപ്പും ഉരുൾപൊട്ടലും വ്യാപകമായി.ഇത് കൃഷി നാശത്തിനും മണ്ണിന്റെ ഫലഭൂയിഷ്ഠത നഷ്ടപ്പെടാനും കാരണമായി .ഇന്ന് കേരളം വെളളപ്പൊക്കത്തിന്റെയും വരൾച്ചയുടെയുംഭീഷണി ഒരുപോലെ നേരിടുകയാണ്. നാം ഭൂമിയിലേല്പിക്കുന്ന ഓരോ ക്ഷതവും പതിൻമടങ്ങ് ദോഷമായി തിരിച്ചെത്തുകയാണ്.വൈലോപ്പിളളി പറഞ്ഞതുപോലെ പ്രകൃതിയെ കീഴടക്കുകയല്ല മറിച്ച് സ്നേഹിച്ച് ആത്മസഖിയാക്കി മാറ്റുകയാണ് വേണ്ടത്. അതോടൊപ്പം തന്നെ നമ്മടെ വീടും പരിസരവും ശുചിയായി സംരക്ഷണക്കുന്നതിൽ അതിയായ ജാഗ്രത വേണം.അല്ലെങ്കിൽ രോഗങ്ങൾ നമ്മെ തേടി വരും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ