എൻ ഐ എം യു പി എസ്സ് കുലശേഖരമംഗലം/അക്ഷരവൃക്ഷം/കഥ/മിന്നുവിന് പറ്റിയ അമളി

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajeetha beegum s (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മിന്നുവിന് പറ്റിയ അമളി <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിന്നുവിന് പറ്റിയ അമളി

ഒരിടത്ത് മിന്നു എന്നു പേരുള്ള കുട്ടിയുണ്ടായിരുന്നു. ഒരു ദിവസം മിന്നുവിന് അമ്മ ഒരു പഴം കൊടുത്തു. അവൾ അത് കഴിച്ചതിനു ശേഷം പഴത്തൊലി മുറ്റത്തേക്ക് അശ്രദ്ധമായി വലിച്ചെറിഞ്ഞു. ശുചിത്വ കാര്യങ്ങളിൽ ശ്രദ്ധയില്ലാത്ത മിന്നു വാ കഴുകാതെയാണ് അന്ന് കിടന്നത്. രാവിലെ എണീറ്റപ്പോൾ മിന്നു വിനെ ഉറുമ്പ് കടിച്ച് ഒരു പരുവമാക്കിയിരുന്നു. എന്തു കഴിച്ചാലും വാ കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ കിടന്നുറങ്ങാവൂ എന്ന് അവൾക്ക് അപ്പോൾ മനസ്സിലായി. പുറത്തേക്കിറങ്ങിയ മിന്നു അബദ്ധത്തിൽ അവൾ തന്നെ എറിഞ്ഞ പഴത്തൊലിയിൽ ചവിട്ടി വീണു. തൻ്റെ ശ്രദ്ധയില്ലായ്മയും ശുചിത്വമില്ലായ്മയുമാണ് ഇതിനൊക്കെ കാരണമെന്ന് മനസ്സിലാക്കിയ അവൾക്ക് ഇത് ജീവിതത്തിലെ ഒരു നല്ല പാഠമായി.

അക്ഷര സാബു
രണ്ടാം ക്ലാസ്
എൻ.ഐ.എം.യു.പി.സ്കൂൾ