സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/ ഞാൻ ഇനിയും പ്രണയിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37010 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ ഇനിയും പ്രണയിക്കും.... <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ ഇനിയും പ്രണയിക്കും....



പ്രണയിച്ചുപോയി നിന്നെ ഞാൻ...
കടലിൻ ആഴമോളം..

വൃക്ഷത്തിൻ വേരോളം
നക്ഷത്രക്കൂട്ടമോളം
പ്രണയത്തെ ചാപല്യമായി കണ്ട്
പരിഹസിക്കപെടുന്ന ഓരോ മനുഷ്യനെപ്പോലെ
ഞാൻ നിന്നെ ചതിച്ചു
നിന്നെ മുറിവേൽപ്പിച്ചു...

അതിന് പകരമായി നീ തന്ന മഹാമാരിയാൽ
ഞാൻ മാത്രമല്ല
നിന്നെ മുറിവേൽപ്പിച്ചവർ അത്രയും വീണുപോയി
നിൻ മന്ദഹാസം ക്രൂരമാം ഭാവമായി മാറുന്നതുകണ്ട്‌ അമ്പരന്നുപോയി...


നിന്നുടെ മാപ്പ് അർഹിക്കുന്നവർ അല്ല ഞങ്ങളെങ്കിലും
നിന്നെ മുറിവേൽപ്പിച്ചവർ ആണ് ഞങ്ങളെങ്കിലും
ഒരുനാൾ നീ തന്ന നന്മയാം പ്രണയത്തെ ഞാൻ മാനിച്ചിരുന്നു
അതിനെ തിന്മയായി കണ്ട് ഞാൻ കോപിച്ചിരുന്നു...


എങ്കിലും നിന്നെ ഞാൻ ഇനിയും പ്രണയിക്കും
എൻ അമ്മയാം പ്രകൃതിയെ ഞാൻ ഇനിയും പ്രണയിക്കും...


ഗൗരി ഗോപാൽ
10 A സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ
പുല്ലാട് ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത