വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്/അക്ഷരവൃക്ഷം/അമ്മയാം ഭൂമിക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
20:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മയാം ഭൂമിക്ക് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മയാം ഭൂമിക്ക്

അമ്മയാം ഭൂമിക്ക് കാവലാവാൻ
നമ്മളല്ലാതെ മറ്റാരുമില്ല
മലയില്ല മരമില്ല കിളികളില്ല
മഴയില്ല പുഴയില്ല പൂക്കളില്ല
മരുഭൂമിയാം മലനാട്ടിലിപ്പോൾ
മലകളായ് പൊങ്ങുന്നു മാലിന്യങ്ങൾ
മക്കൾക്കു വേണ്ടി നാം കാത്തു വച്ച
മണ്ണൊക്കെ വിറ്റു വിഷം കലർത്തി
വെള്ളം വിഷം പുക വായു വിഷം
കടലും വിഷമയമാക്കി നമ്മൾ
ഒരു തുള്ളി വെള്ളമില്ലാത്ത കാലം
അരുമയാം മക്കളെ കാത്തിരിപ്പൂ .....
നേരമില്ലൊട്ടുമേ നേരമില്ല
ജീവന്റെ നന്മയെ വീണ്ടെടുക്കാൻ
അതിനുള്ള പടയൊരുക്കത്തിനിപ്പോൾ
നമ്മളല്ലാതെ മറ്റാരുമില്ല.....
 

നെവൽ ജോൺസൺ
3 എ വാഴപ്പള്ളി സെന്റ് തെരേസാസ് എൽ പി എസ്
ചങ്ങനാശ്ശേരി‌ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത