ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/അക്ഷരവൃക്ഷം/ശുചിത്വവും ജീവിതവും
ശുചിത്വവും ജീവിതവും
ശാന്തമായ നിദ്രയ്ക്കു ശേഷം ഉണ്ണിക്കുട്ടൻ പതിവിലും നേരത്തേ ഉണർന്നു.അവൻ തൻെറ കൊച്ചനുജനോടോപ്പം വരാന്തയിലിരിക്കുകയായിരുന്നു.മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനായ ഉണ്ണിക്കുട്ടൻ ഏറെ വികൃതിയുള്ളവനാണ്.വയൽവരമ്പത്ത് കറങ്ങി നടക്കുക,പ്രാവിനെ കൊഞ്ചിക്കുക,അയൽവാസികളുടെ കുട്ടികളുമായി ചങ്ങാത്തം കൂടുകയും ഒപ്പം വഴക്കിടുകയും ചെയ്യുക,നായയെ കൂട്ടിനുള്ളിൽ നിന്നും തന്ത്രങ്ങൾ ഉപയോഗിച്ച് പുറത്തിറക്കുക,കോഴിക്കുഞ്ഞുങ്ങളെ ഭയക്രാന്തരാക്കുക.....ഇങ്ങനെ ...ഇങ്ങനെ..എങ്കിലും വൃദ്ധജനങ്ങളോടും മുതിർന്നവരോടും വളരെ വിനയത്തോടുകൂടിയാണ് അവൻ പെരുമാറിയിരുന്നത്.ദൂരെയുള്ള അപ്പൂപ്പനെയും അമ്മൂമ്മയെയും ഇടയ്ക്കിടെ സന്ദർശിക്കുന്നത് വലിയ ഇഷ്ടമായിരുന്നു.മാത്രവുമല്ല അവർ എന്തു പറഞ്ഞാലും അത് അക്ഷരംപ്രതി അനുസരിക്കുവാൻ അവന് യാതൊരു മടിയുമുണ്ടായിരുന്നില്ല.പരിസര ബോധവും സാമൂഹിക ബോധവും വ്യക്തി ശുചിത്വവും അവനെ സംബന്ധിച്ചിടത്തോളം വളരെ പരിമിതമാണ്.എങ്കിലും അമ്മയുടെയും അച്ചൻെറയും പതിവിൽനിന്നും വ്യത്യസ്തമായ പെരുമാറ്റം അവനെ അത്ഭുതപ്പെടുത്തി.അവരുടെ സംസാരം മുഴുവനും ഒരു കൊച്ചു വൈറസിനെക്കുറിച്ചുള്ളതായിരുന്നു.ലോകമെങ്ങും പടർന്നുപിടിക്കുന്ന മഹാവ്യാധിയെപ്പറ്റിയായിരുന്നു.മരണത്തിനു കീഴടങ്ങുന്ന മനുഷ്യരെക്കുറിച്ചായിരുന്നു.മനുഷ്യൻെറ സമ്പൂർണ്ണശേഷിയെയും വികാസമേഖലകളെയും നശിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു.വ്യക്തി ശുചിത്വത്തെക്കുറിച്ചും സുരക്ഷിതത്വത്തെക്കുറിച്ചും പ്രായഭേദമന്യേ എല്ലാവരും ഉണ്ണിക്കുട്ടനെ ബോധവാനാക്കിയിരിക്കുന്നു. അവൻെറ അച്ഛൻ സോപ്പുപയോഗിച്ച് കൈകൾ കഴുകുന്നതിൻെറ ആവശ്യകതയെക്കുറിച്ചും അവ എപ്പോൾ ,എങ്ങനെ കഴുകണം എന്നതിനെക്കുറിച്ചും പറഞ്ഞു മനസ്സിലാക്കി. പോലീസുദ്യോഗസ്ഥനായ അച്ഛൻ സ്വന്തം സുരക്ഷിതത്വത്തെ ജനങ്ങൾക്കുവേണ്ടി ത്യജിക്കുകയാണെന്നവനറിയാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ