സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ലോകമേ ജാഗ്രത '

Schoolwiki സംരംഭത്തിൽ നിന്ന്
19:56, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലോകമേ ജാഗ്രത

ഒന്നിച്ചു നിന്നിടാം- പോരാടിടാം
ഭൂമിയീ യാതന - കാറ്റിലാടിടുമ്പോൾ
കൊറോണ- എന്നൊരീയാധിയെ
തുരത്തിടാനായി നന്മ തൻ പുലരിക്കായ് മിഴി തുറക്കാൻ .
ഒന്നിച്ചു നിന്നിടാം പോരാടിടാം .


കൈ കഴുകുന്നതാണതിനുത്തമ മാർഗ്ഗമെന്നിരിക്കയിൽ
മടിപ്പുതെന്തിനു സോദരാ ?
ഈ മാർഗമീ ഭൂവിന്നാവശ്യമെങ്കിൽ
കൈ കഴുകി തുടച്ചിടാമൊരുമിച്ചു നിന്ന്

കൂട്ടത്തിൽ ചേർന്നിരിക്കുന്നതാണവനവസരമെങ്കിൽ
മാറി നിന്നൊറ്റക്കിരുന്നിടാം തൻ ശത്രു നിഹനത്തിനായ്
കൊറോണ തൻ അവസാന ഗമനം വരെയും സ്വഗൃഹത്തിലായിരുന്നിടാം

ഒന്നിച്ചു നിന്നിടാം പോരാടിടാം
കോറോണയെ തുരത്തിടാൻ നാം
ഒരു മനമായി മുന്നേറിടാം

 
                 

ആഗ്നസ്‌മരിയ ആന്റു
1 A സേക്രട്ട് ഹാർട്ട് എൽ.പി.എസ്.രാമല്ലൂർ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത