ആർ.പി.എം. എച്ച്.എസ്. പനങ്ങാട്ടിരി/അക്ഷരവൃക്ഷം/പ്രകൃതിയെ നിനക്ക് നന്ദി
പ്രകൃതിയെ നിനക്ക് നന്ദി
സുന്ദരമായ ഈ പ്രകൃതി ദൈവദാനമാണ് നമുക്ക് ജീവിക്കാൻ ആവശ്യമായതെല്ലാം പ്രകൃതിയിൽ ഉണ്ട്. ശ്വസിക്കാനാവശ്യമായ വായുവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു. ഇത്രയും ഫലഭൂയിഷ്ഠമായ പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത് ഇതിനുവേണ്ടി മനുഷ്യൻ പരിസ്ഥിതിക്ക് ഗുണകരമായരീതിയിൽ പ്രവർത്തിച്ചാൽ മാത്രം മതി. മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിച്ചും, മരങ്ങൾ വച്ചുപിടിപ്പിച്ചും, ജലാശയങ്ങൾ മലിനമാകാതെയും പരിപാലിക്കുക. സാമൂഹികവും സാംസ്കാരികവും ആയ കാര്യങ്ങൾ ചെയുമ്പോൾ പരിസ്ഥിയെ സംരക്ഷിച്ചു കൊണ്ടായിരിക്കണം ചെയേണ്ടത്. കരയെ സംരക്ഷിച്ചും, അന്തരീക്ഷത്തെ സംരക്ഷിച്ചും, ജലത്തെ സംരക്ഷിച്ചും, നമുക്ക് പ്രകൃതി സംരക്ഷണത്തിന്റെ വാഹകരാവാം. പ്രകൃതി എന്നാൽ ഒരു മഹാചങ്ങലയാണ് അതിലെ ഓരോ കണികകളെയും സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. നമുക്ക് ഒത്തൊരുമിച്ചു മുന്നോട്ടു പോകാം, ഒറ്റക്കെട്ടായി നിൽക്കാം, ഏത് മഹാമാരി വന്നാലും ഒരുമിച്ച് അതിനെ തടയാം, നേരിടാം...
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലങ്കോട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പാലക്കാട് ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ