ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
19:54, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണം | color= 4 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി മലിനീകരണം
ഇന്ന് ഭൂമി നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി മലിനീകരണം. എല്ല തലങ്ങളിലും കടന്ന് കയറി മലിനീകരണം അതിന്റെ പാരമ്യത്തിൽ എത്തിയ ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. രോഗമായും കാലാവസ്ഥ വ്യതിയാനമാണ് പ്രകൃതി ക്ഷോഭങ്ങളായും തിരിച്ചടികൾ എറ്റ് വാങ്ങിക്കൊണ്ടിരിക്കുന്ന അപകടം നിറഞ്ഞ സമയം. പരിസ്ഥിതി സംരക്ഷണം വന രോധനമായി മാറുന്നതിന്റെ തെളിവുകൾ നമ്മുക്ക് ചുറ്റും ധാരാളമായി കാണാം. മണ്ണ് വാരൽ മലയിടിക്കൽ പ്രകൃതി വിഭവങ്ങളുടെ അമിത ഉപഭോഗം എന്നിവ ഭൂമിയുടെ സന്തുലിത അവസ്ഥയെ തകിടം മറിക്കുന്നു. അടിക്കടിയുണ്ടാകുന്ന പ്രളയം, കൊടുങ്കാറ്റ്, ഭക്ഷ്യക്ഷാമം, വരൾച്ച തുടങ്ങിയ പ്രതികൂലങ്ങൾ മനുഷ്യനെ വേട്ടയാടുമ്പോൾ പ്രകൃതി സംരക്ഷണം നാമമാത്രമായി അവശേഷിക്കുന്നു. ഉത്തരവാദിത്തപെട്ടവർ തമ്മിലുള്ള വാക്പോരിൽ മാത്രമായി ഒതുങ്ങുന്നു. കുട്ടികളായ നമ്മൾക്ക് നാളേക്കും വേണ്ടുന്ന ഭൂമിയെ കരുതലോടെ പരിപാലിക്കാൻ ഒത്തുചേരാം...
ഷബാന ഫാത്തിമ
7 C ഗവ.എച്ച്.എസ്.എസ് , ചിറ്റാർ,പത്തനംതിട്ട,പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം