സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം .
പരിസ്ഥിതി ശുചിത്വം
നാം ഇന്ന് ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കാണ് മലിനീകരണം . മലിനീകരണത്തിന്റെ കാരണം അറിയാത്തവരായി ആരും ഉണ്ടാകില്ല. എന്നാലും പലരും അതിനെ വകവെയ്ക്കുന്നില്ല. ദിവസേന പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മറ്റ് മാലിന്യ വസ്തുക്കളും കൂടുന്നതല്ലാതെ കുറയുന്നില്ല. അതുകൊണ്ടാണ് സംസ്ഥാന സർക്കാർ 2020 ജനുവരി 1 മുതൽ 50 മൈക്രോ ണിനു താഴെയുള്ള പ്ലാസ്റ്റിക് കർശനമായി ഒഴിവാക്കി, പകരം തുണിസഞ്ചിയോ പേപ്പർ സഞ്ചിയോ ഉപയോഗിക്കാൻ പാടുള്ളു എന്ന ഉത്തരവ് ഇറ ക്കിയതും. അത് അനുസരിക്കാത്തവർ 50000 രൂപ വരെ പിഴയൊടുക്കണമെന്നും ഉത്തരവിലുണ്ട് . അതുകൊണ്ടു പ്ലാസ്റ്റിക്കിന്റ ഉപയോഗം അല്പം കുറയുകയും ചെയ്തു. പിന്നീട് മലിനീകരണത്തിന് പകരം ശുചിത്വം എന്ന വാക്കിലേക്ക് വഴിമാറുന്നു. പ്ലാസ്റ്റിക് പല പ്രകാരത്തിലും നമുക്ക് ഉപേക്ഷിക്കാനാവില്ല. അതുമൂലം ഈ ലോകത്തിൽ പലവിധ മലിനീകരണം ഇന്നുമുണ്ട്. നമ്മൾ ശ്വസിക്കുന്ന വായുവിൽ പോലും എത്രമാത്രം വിഷമുണ്ടെന്ന് നിങ്ങൾക്കറിയാമോ? ഒരു പേടിയുമില്ലാതെ അത് ശ്വസിച്ചി രുന്ന നമ്മൾക്ക് ഇന്ന് അത് ശ്വസിക്കാൻ തന്നെ പേടിയായി തുടങ്ങി. പ്ലാസ്റ്റിക് കുഴിച്ചിട്ടാൽ അത് മണ്ണിൽ അലിഞ്ഞുപോകുന്നില്ല. അത് കത്തിച്ചാലോ? ഭൂമിയെ കാത്തുസൂക്ഷിക്കുന്ന ഓസോൺ പാളികൾക്കു വിള്ളൽ വീഴുകയും ചെയ്യും. കയ്ച്ചിട്ടു തുപ്പാനും മധുരിച്ചിട്ട് ഇറക്കാനും പറ്റാത്ത അവസ്ഥയാണിന്ന്. പ്ലാസ്റ്റിക് മാത്രമല്ല മലിനീകരണത്തിന് കാരണം. പ്രകാശ മലിനീകരണം. ശബ്ദമലിനീകരണം മുതലായവ കൂടുതൽ ചർച്ച ചെയ്യപ്പെടാത്ത വിഷയമാണ്. ലോകം മുഴുവൻ വെട്ടിപ്പിടിക്കാൻ വെമ്പുന്ന മനുഷ്യൻ വമ്പൻ നഗരങ്ങളും മറ്റും വൈദുതദീപങ്ങളാൽ രാവിനെ പകലാക്കുന്നു. ഹോൺ മുഴക്കരുത് എന്ന മുന്നറിയിപ്പ് നൽകുന്ന ചിഹ്നത്തിന് മുന്നിലൂടെ തന്നെ ഉച്ചത്തിൽ ഹോൺ മുഴക്കി വണ്ടിയിൽ പായുന്ന മനുഷ്യൻ. ഇവയൊക്കെ പരിസര മലിനീകരണത്തിന് കാരണങ്ങളാണ്. അന്വേഷണ കുതികികളായ ശാസ്ത്രജ്ഞർ പുത്തൻ കണ്ടെത്തലുകളിലൂടെ മനുഷ്യജീവിതം കൂടുതൽ സുഖകരമാകാൻ ശ്രമിക്കുന്നുണ്ട്. അവയുടെ അമിത ഉപയോഗം മൂലം പലവിധ മലിനീകരണ പ്രശ്നങ്ങളും ഉണ്ടാകുമെന്നു അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ പണക്കൊതിയന്മാരായ ചിലർ അവയുടെ ഗുണ ഫലങ്ങളെ പർവ്വതീകരിച്ചും ദോഷവശങ്ങളെ മറച്ചുവെച്ചും സാധാരണക്കാരായ ഉപഭോക്താക്കളെ അവരുടെ പുതിയ ഉത്പന്നങ്ങളുടെ അടിമകൾ ആക്കുന്നു. ഇത് അവരുടെ ലാഭവും ഭുമിയിന്മേലുള്ള ചൂഷണവും വർദ്ധിപ്പിക്കുന്നു. ഉപഭോഗ വസ്തുക്കൾ നിർമ്മിക്കുന്ന ഫാക്ടറികളിൽ നിന്നും പുറന്തള്ളപ്പെടുന്ന മലിനജലത്തിന്റ അളവ് നാൾക്കുനാൾ വർദ്ധി ച്ചുവരികയാണ്. ഫാക്ടറികളിൽ നിന്നുള്ള മലിനജലം മാലിന്യ വിമുക്തമാക്കിമാത്രമേ ജലസ്രോതസുകളിലേക്കു പുറന്തളളാവു എന്ന് നിയമമുണ്ടെങ്കിലും, അത് കൃത്യമായി പാലിക്കുന്ന എത്ര കമ്പനികൾ ഇന്നുണ്ട്? ഇത് മലിനീകരണത്തിന്റെ തോത് വളരെ വർദ്ധിപ്പിക്കുന്നു. മനുഷ്യൻ ശുചിത്വമാനദണ്ഡങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ ഇന്ന് ലക്ഷക്കണക്കിന് ജനങ്ങളെ ചുരുങ്ങിയ സമയത്തിനുള്ളിൽ കാർന്നുതിന്നുന്ന കൊറോണ പോലെയുള്ള മഹാമാരികൾ ഇനിയും ഉണ്ടായികൊണ്ടേയിരിക്കും. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. ഭൂമിയും അതിലെ ജീവജാലങ്ങളുമായി നല്ലൊരു ബന്ധമുണ്ട്. ആ ബന്ധത്തിലുള്ള നാം തന്നെ ഭൂമിയെ ഇപ്രകാരം നശിപ്പിച്ചാൽ നമ്മുടെ ഭാവിജീവിതം അപകടത്തിലാകും . നമ്മൾ മലിനമാക്കുന്ന പുഴകളും, വെട്ടിനിരത്തുന്ന മലകളും, കാടുകളും ഭൂമിയുടെ വിലമതിക്കാനാവാത്ത സമ്പത്താണ്. അതിനെ അതേപോലെ നിലനിർത്തിയില്ലെങ്കിൽ മനുഷ്യനും നിലനില്പില്ല. അതുതന്നെയാണ് ആ വലിയ ബന്ധം. നമ്മൾ ഭൂമിയെ സംരക്ഷിക്കണം. പ്ലാസ്റ്റിക് ഉപയോഗം ഗണ്യമായി കുറച്ചുകൊണ്ടും , പ്ലാസ്റ്റിക് മാലിന്യങ്ങൾ വിവേചനരഹിതമായി വലിച്ചെറിയാതെയും , ജലാശയങ്ങൾ നികത്താതെയും, അതിനെ പുനരുജ്ജീവിപ്പിച്ചും, മലകളിടിച്ചു നിരത്താതെയും , കാടു വെട്ടി നശിപ്പിക്കാതെയും ചെയ്താൽ നമുക്ക് ഭൂമി മാതാവിനെ സംരക്ഷിക്കാൻ സാധിക്കും. മനുഷ്യജീവിതത്തിന് അർത്ഥം ഉണ്ടാവണമെങ്കിൽ നമ്മൾ സൽപ്രവർത്തികൾ ചെയ്തു ജീവിക്കണം. "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ "? എന്ന ഇഞ്ചക്കാട് ബാലചന്ദ്രന്റെ ചോദ്യത്തിന് ഉത്തരം പറയാൻ നാം ഓരോരുത്തരും ബാദ്ധ്യസ്ഥരാണ്. "അവനവനാൽമസുഖത്തിനായാ ചരിക്കും കർമങ്ങൾ അപരനു സുഖത്തിനായ് വരേണം ' എന്ന് ശ്രീ നാരായണഗുരു പറഞ്ഞതിന്റെ പൊരുൾ മനസിലാക്കി ജീവിച്ചാൽ മനുഷ്യജീവിതം ധന്യമാകും . ആ ജീവിതത്തിന് അർത്ഥമുണ്ടാകും.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ