ഗവ.എൽ.പി.ജി.എസ് പരണിയം/അക്ഷരവൃക്ഷം/ശുചിത്വമിഷൻ

Schoolwiki സംരംഭത്തിൽ നിന്ന്
19:49, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വമിഷൻ

കേരള സംസ്ഥാനത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് പല തരത്തിലുള്ള സഹായങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാരിന്റെ കീഴിൽ രൂപീകരിക്കപ്പെട്ട സ്ഥാപനമാണ് ശുചിത്വ മിഷൻ .ശുചിത്വ മാലിന്യ സംസ്കരണ മേഖലയിൽ നയപരിപാടികൾ ശുപാർശ ചെയ്യൽ, പ്രസ്തുത മേഖലയിലെ പഠനങ്ങൾ ,ഗ്രീൻ പ്രോട്ടോകോൾ പ്രോത്സാഹിപ്പിക്കൽ എന്നിവയും ഈ മിഷന്റെ ഉത്തരവാദിത്വമാണ് ."എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം "എന്നതാണ് ശുചിത്വ മിഷന്റെ മുദ്രാവാക്യം.

മാലിന്യ സംസ്കരണത്തിന് തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിൽ കേരളത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് "ക്ലീൻ കേരള കമ്പനി ലിമിറ്റഡ് ".ഇ -വേസ്റ്റ് ഉൾപ്പെടെ എല്ലാം സ്വീകരിക്കുന്നതിനും പുനഃ ചംക്രമണത്തിന് വിധേയമാക്കുന്നതിനും സൗകര്യമൊരുക്കുന്നതിനുള്ള സേവനം നൽകുകയാണ് ഇതിന്റെ ഉത്തരവാദിത്വം .

നയന ജെ
III A ഗവ.എൽ.പി.ജി.എസ് പരണിയം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം