ജെ.ബി.എസ്.മുണ്ടൻകാവ്/അക്ഷരവൃക്ഷം/എൻറെ പരിസ്ഥിതി
എൻറെ പരിസ്ഥിതി
സുന്ദരമായ പരിസ്ഥിതി ദൈവദാനമാണ്.നമ്മുക്കെ ജീവിക്കാൻ ആവശ്യമായതെല്ലാം പ്രകൃതിയിൽ നിന്നും ലഭിക്കുന്നു. ശ്വസിക്കാൻ ആവശ്യമായ വായുവും ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്നും ലഭിക്കുന്നു.ഇത്രയും ഫലസമൃദ്ധമായ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. എല്ലാ ജീവ ജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. പരിസ്ഥിയിൽ നിന്നും സുന്ദരമായ കാഴ്ചയും ലഭിക്കുന്നു. ഇതിനു പകരമായി മനുഷ്യൻ നമ്മുടെ പ്രകൃതിയെ ഉപദ്രവിക്കാതിരുന്നാൽ മാത്രം മതി.അല്ലെങ്കിൽ ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ ജീവിക്കാൻ പറ്റാതെ ആവും. മാലിന്യങ്ങൾ ഉറവിടങ്ങളിൽ തന്നെ സംസ്കരിച്ചും മരങ്ങൾ നട്ടു പിടിപ്പിച്ചും ജലാശയങ്ങൾ മലിനമാക്കത്തെ സംരക്ഷിച്ചും അമിതമായ വായു മലിനീകരണം നടത്താതെയും നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം. എൻറെ മാലിന്യം എൻറെ ഉത്തരവാദിത്വമാണ്. പ്ലാസ്റ്റിക് കൾ മണ്ണിലേക്ക് വലിച്ചെറിയാതെയും കത്തിക്കാതെയും മണ്ണിനേയും വായുവിനെയും സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ കൂടുന്നതിലൂടെ അന്തരീക്ഷത്തിൽ ഓക്സിജൻ ന്റെ അളവും വർധിക്കുന്നു. ഇത് കൂടുതൽ ശുദ്ധവായു ലഭുക്കുന്നതിനു കാരണമാവുന്നു. സാമൂഹികവും സാംസ്കാരികവുമായ എല്ലാ പ്രവർത്തനങ്ങളും ചെയ്യുമ്പോൾ പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടായിരിക്കണം അത് . ഭൂമിയിലെ ചൂടിന്റെ വർദ്ധനവ് തടയാനും ശരിയായ കാലാവസ്ഥയ്ക്കും ശുദ്ധജലം ലഭ്ക്കാനും നാം പ്രകൃതിയെ സംരക്ഷിച്ചേ മതിയാവു. ഫ്ലാറ്റുകൾ കെട്ടിപൊക്കാതെ മുറ്റത്തെ ടൈൽ കൽ നിരത്താതെ മരങ്ങൾ വെട്ടിനശിപ്പിക്കാതെ നമ്മുടെ സുന്ദരമായ പ്രകൃതിയെ നമുക്കെ സംരക്ഷിക്കാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ